Jailer: 80 ലക്ഷം കാഴ്ച്ചക്കാരുമായി രജനിയുടെ "ജയിലർ" ടീസർ; ധ്യാനിന്റെ "ജയിലറി"നോ?

Jailer Movie Rajani kanth and Dhyan Sreenivasan: ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലി ഈ ചിത്രം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 22, 2023, 06:33 PM IST
  • രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിന്‍റെ പേരും ജയിലര്‍ എന്നതാണ് കാരണമായത്.
  • ഇപ്പോഴിതാ രജനികാന്തിന്റെ ജയിലർ ടീസറിന് 80 ലക്ഷം കാഴ്ച്ചക്കാരെയാണ് നേടാനായത്.
Jailer: 80 ലക്ഷം കാഴ്ച്ചക്കാരുമായി രജനിയുടെ "ജയിലർ" ടീസർ; ധ്യാനിന്റെ "ജയിലറി"നോ?

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനാകുന്ന ജയിലർ എന്ന സിനിമയ്ക്കു വേണ്ടി. അതിനിടയ/ിൽ മലയാളത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ജയിലർ എന്ന സിനിമ മലയാളത്തിലും റിലീസിന് ഒരുങ്ങുകയാണ്. ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലി ഈ ചിത്രം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിന്‍റെ പേരും ജയിലര്‍ എന്നതാണ് കാരണമായത്. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് തമിഴ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന് മലയാള ചിത്രത്തിന്‍റെ അണിയറക്കാര്‍ നോട്ടീസ് അയച്ചിരുന്നു. ഇപ്പോഴിതാ രജനികാന്തിന്റെ ജയിലർ ടീസറിന് 80 ലക്ഷം കാഴ്ച്ചക്കാരെയാണ് നേടാനായത്.

അതേസമയം ധ്യാനിന്റെ സിനിമയ്ക്ക് നേടാനായത് ഒരു ലക്ഷത്തി പതിനായിരം കാഴ്ച്ചക്കാരെയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് നായകനായ ധ്യാന്‍ സിനിമയിൽ എത്തുന്നത്. ജയില്‍ ചാടി പോകുന്ന കുറ്റവാളികളും അവരുടെ പിന്നാലെയുള്ള ജയിലറിന്‍റെ ഓട്ടവുമാണ് ചിത്രം കാണിക്കുന്നത്. ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻ.കെ. മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം നിർവ്വഹിച്ചിരിക്കുന്നത്. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി.കെ. ബൈജു, തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. 

 

അതേസമയം അർജുൻ അശോകന്റെ പുതിയ ചിത്രമായ ഓളത്തിലെ പുതിയ ലിറിക്കൽ ​ഗാനം പറത്തെത്തി. പാറീടുമോ എന്നു തുടങ്ങുന്ന ​ഗാനമാണ് പുറത്തുവിട്ടത്. എവു​ഗിൻ ഇമ്മാനുവൽ, സെബ ടോമി എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. അൻവർ അലി, അമൽ വർ​ഗീസ് എന്നിവർ ചേർന്നാണ് ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. അരുൺ തോമസ് ആണ് സം​ഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് നാലിന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ ചിത്രം ജൂലൈ 7ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിട്ടുള്ളത്. അർജുൻ അശോകൻ, ലെന, ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ്ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

വിഎസ് അഭിലാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഎസ് അഭിലാഷും ലെനയും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഫൽ പുനത്തിൽ ആണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം- നീരജ് രവി, അഷ്കർ. എഡിറ്റിംഗ്- ഷംജിത്ത് മുഹമ്മദ്. സൗണ്ട് ഡിസൈനർ- രംഗനാഥ് രവി. മ്യൂസിക് ഡയറക്ടർ- അരുൺ തോമസ്. കോ പ്രൊഡ്യൂസർ- സേതുരാമൻ കൺകോൾ. ലൈൻ പ്രൊഡ്യൂസർ- വസീം ഹൈദർ. ഗ്രാഫിക് ഡിസൈനർ- കോക്കനട്ട് ബഞ്ച്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- മിറാഷ് ഖാൻ, അംബ്രോവർഗീസ്. ആർട് ഡയറക്ടർ- വേലു വാഴയൂർ. കോസ്റ്റും ഡിസൈനർ- ജിഷാദ് ഷംസുദ്ദീൻ, കുമാർ എടപ്പാൾ. മേക്കപ്പ്- ആർജി വയനാടൻ, റഷിദ് അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ. ഡിസൈൻസ്- മനു ഡാവിഞ്ചി. പിആർഒ- എംകെ ഷെജിൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News