മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ഭീഷ്മ പർവം തിയേറ്ററുകളിൽ വമ്പൻ ഹിറ്റ് സ്വന്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമായിരുന്നു ഭീഷ്മപർവം. ദേവദത്ത് ഷാജിയായിരുന്നു ഭീഷ്മ പർവത്തിന്റെ തിരക്കഥാകൃത്ത്. ദേവദത്ത് ഷാജി ഒരുക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ധീരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ദേവദത്ത് തന്നെയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.
ചിയേഴ്സ് എൻ്റർടൈൻമെൻ്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേശ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫാലിമി, ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾ നിർമ്മിച്ച പ്രൊഡക്ഷൻ കമ്പനിയാണ് ചിയേഴ്സ് എൻ്റർടൈൻമെൻ്റ്സ്. ക്രിസ്റ്റോ സേവ്യർ ആണ് സംഗീതം ഒരുക്കുന്നത്. ഭ്രമയുഗം, ടർബോ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ക്രിസ്റ്റോ സേവ്യർ ആണ്. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ഛായഗ്രഹണം. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഫിൻ ജോർജ് ആണ്. ചിത്രം 2025ൽ പുറത്തിറങ്ങും.
Also Read: Babu Antony: "ഹായ് ബാബു ആന്റണി!" താരത്തെ കണ്ട ത്രില്ലിൽ ആരാധിക
ഭീഷ്മപർവം റിലീസ് ചെയ്ത ആദ്യ വാരത്തില്‍ തന്നെ 50 കോടി ക്ലബ്ബില്‍ പ്രവേശിച്ചിരുന്നു. രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയത്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തത്. സുശിൻ ശ്യാമാണ് സംഗീത സംവിധായകൻ. 2007-ൽ അമൽ നീരദിന്റെ ആദ്യ ചിത്രമായ ബിഗ് ബിക്ക് ശേഷം ഭീഷ്മ പർവ്വത്തിലാണ് മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.