ധനുഷിന്റെ പാൻ ഇന്ത്യൻ ചിത്രം; മോഷൻ പോസ്റ്റർ പുറത്ത്

മുഖം മറച്ച് ബൈക്കിൽ ചീറിപ്പായുന്ന  ക്യാപ്റ്റൻ മില്ലറാണ് പോസ്റ്ററിലുള്ളത്.

Written by - Zee Malayalam News Desk | Last Updated : Jul 3, 2022, 03:20 PM IST
  • പാൻ ഇന്ത്യൻ ചിത്രവുമായി എത്തുകയാണ് തമിഴ് താരം ധനുഷ്
  • ചിത്രത്തിന് ക്യാപ്റ്റൻ മില്ലർ എന്നാണ് പേരിട്ടിരിക്കുന്നത്
  • ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്
ധനുഷിന്റെ പാൻ ഇന്ത്യൻ ചിത്രം; മോഷൻ പോസ്റ്റർ പുറത്ത്

പാൻ ഇന്ത്യൻ ചിത്രവുമായി എത്തുകയാണ് തമിഴ് താരം ധനുഷ്. അരുൺ മാതേശ്വരൻ ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാപ്റ്റൻ മില്ലർ എന്നാണ്  പേരിട്ടിരിക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ധനുഷിന്റെ ചലച്ചിത്ര ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രം കൂടിയാണിത്.

മുഖം മറച്ച് ബൈക്കിൽ ചീറിപ്പായുന്ന  ക്യാപ്റ്റൻ മില്ലറാണ് പോസ്റ്ററിലുള്ളത്. പുറത്ത് തോക്കും കൂടെ അനുയായികളേയും കാണാൻ സാധിക്കും. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇപ്പോൾ ഈ  പോസ്റ്റർ. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രമിറങ്ങുന്നുണ്ട്. 

റോക്കി, സാണി കായിധം എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് അരുൺ മാതേശ്വരൻ ക്യാപ്റ്റൻ മില്ലർ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ ചിത്രത്തിലെ  മറ്റഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിത്രത്തിൽ മദൻ കർക്കി സംഭാഷണവും ജി.വി. പ്രകാശ് കുമാർ സം​ഗീതസംവിധാനവും നിർവഹിക്കുന്നു. 

ശ്രേയാസ് കൃഷ്ണയാണ് ഛായാ​ഗ്രഹണവും  ദിലീപ് സുബ്ബരായൻ സംഘട്ടനരം​ഗങ്ങളുമൊരുക്കുന്നു. കലാസംവിധാനം ടി. രാമലിം​ഗം. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാ​ഗരാജനാണ് നിർമാണം. ജി. ശരവണൻ, സായി സിദ്ധാർത്ഥി എന്നിവരാണ് ചിത്രത്തിലെ സഹനിർമാതാക്കൾ. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
 

Trending News