തൃപ്പൂണിത്തുറ: തൻറെ 85-ാം വയസ്സിലാണ് ദേവി വർമക്ക് അഭിനയ അരങ്ങേറ്റത്തിനു സംസ്ഥാന അംഗീകാരം. സ്വന്തമായി തീയ്യേറ്റർ ഉണ്ടായിരുന്നപ്പോൾ പോലും സിനിമ കാണാതിരുന്ന ദേവി സൗദി വെള്ളക്കയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി മാറിയെന്ന് വീട്ടുകാർക്കും വിശ്വസിക്കാൻ അൽപ്പം പാടുണ്ട്.
ആയിഷ റാവുത്തർ എന്ന കഥാപാത്രത്തിൻറെ ആത്മാവ് അറിഞ്ഞ് അഭിനയിക്കാൻ കഴിഞ്ഞു എന്നാണ് ദേവി വർമ സിനിമയെ പറ്റി പറയുന്നത്.അമ്പതു വർഷത്തോളം അച്ഛൻ രവി വർമ്മ തമ്പുരാൻ ശ്രീകല തിയേറ്റർ നടത്തിയിരുന്നെങ്കിലും അമ്മ അങ്ങിനെ സിനിമ കാണാറില്ലായിരുന്നു എന്ന് മകൻ ദേവദാസ്. 1966 മുതൽ അച്ഛൻ നടത്തിയിരുന്ന സിനിമ കോട്ടക മകൻ ഏറ്റെടുത്തു നടത്തി തുടങ്ങിയത് 1992-ൽ..2015ൽ അത് നിർത്തി.
ALSO READ : Kolla Movie OTT : രജിഷ വിജയൻ-പ്രിയ വാര്യർ ചിത്രം കൊള്ള ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
ഇപ്പോൾ 85 വയസ്സിൽ അമ്മക്ക് കിട്ടിയ സംസ്ഥാന പുരസ്കാരം മരിച്ചുപോയ അച്ഛൻ സിനിമ വ്യവസായത്തെ ഒരു തിയേറ്റർ ഉടമ എന്ന നിലക്ക് സേവിച്ചതിനുള്ള ബോണസ് എന്ന് കരുതുന്നു എന്നും ദേവദാസ് പറഞ്ഞു.85 വയസ്സിൽ വളരെ അനായാസമായാണ് അമ്മ ആയിഷ റാവുത്തർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നും ദേവദാസ് കൂട്ടി ചേർത്തു. സൗദി വെള്ളക്കയിലെ ഒരു മുഴുനീള കഥാപാത്രമാണ് ആയിഷ റാവുത്തർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...