Covid Vaccination : തമിഴ് നടൻ സൂര്യയും ഭാര്യ ജ്യോതികയും കോവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചു

 താരം തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്.  ഈ വര്ഷം ഫെബ്രുവരിയിൽ സൂര്യക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 23, 2021, 10:27 AM IST
  • താരം തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്.
  • ഈ വര്ഷം ഫെബ്രുവരിയിൽ സൂര്യക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
  • കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സൂര്യയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
  • കോവിഡ് രോഗവിമുക്തി നേടിയതിന് ശേഷം മാർച്ചിൽ തന്നെ സൂര്യ അഭിനയത്തിലേക്ക് തിരിച്ചെത്തി.
Covid Vaccination : തമിഴ് നടൻ സൂര്യയും ഭാര്യ ജ്യോതികയും കോവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചു

Chennai : താരജോഡികളായ സൂര്യയും (Suriya) ഭാര്യ ജ്യോതികയും (Jyothika) കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ചൊവ്വാഴ്ചയാണ് ഇരുവരും വാക്‌സിൻ സ്വീകരിച്ചത്. താരം തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്. ഈ വര്ഷം ഫെബ്രുവരിയിൽ സൂര്യക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സൂര്യയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്കകം തന്നെ സൂര്യ കോവിഡ് നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. രോഗവിമുക്തി നേടിയ ശേഷം താരം ഏതാനം ദിവസങ്ങൾ വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുകയും ചെയ്‌തു.

ALSO READ: വിസ്മയ എഴുതിയ ആ കത്ത് കാളിദാസ് ജയറാമിന്റെ അടുത്തെത്തി, പക്ഷെ അത് അറിയാൻ വിസ്മയ ഈ ലോകത്തിൽ ഇല്ല

കോവിഡ് രോഗവിമുക്തി നേടിയതിന് ശേഷം മാർച്ചിൽ തന്നെ സൂര്യ അഭിനയത്തിലേക്ക് തിരിച്ചെത്തി. പാണ്ഡിരാജിന്റെ പുതിയ ചിത്രത്തിൻറെ ചിത്രീകരണ വേളയിലെ ചിത്രവും താരം പങ്ക് വെച്ചിരുന്നു. ഇപ്പോൾ സൂര്യയോടൊപ്പം തമിഴ് സിനിമയിലെ താരവും സൂര്യയുടെ ഭാര്യയുമായ ജ്യോതികയും വാക്‌സിൻ സ്വീകരിച്ചു.

ALSO READ: നയൻതാരയിൽ തന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം ആരാധകരുമായി പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍

പൂവേലം കെട്ടുപ്പാർ, ഉയിരിലേ കലന്തത്, കാക്ക കാക്ക, പെരാഴകൻ, മായാവി, ജൂൺ ആർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച സൂര്യയും ജ്യോതികയും 2006 ലാണ് വിവാഹിതരായത്. ഇരുവർക്കും 2 മക്കളും ഉണ്ട്.

ALSO READ: എങ്ങനെ വിളിക്കണം? പൃഥ്വിയെന്നോ അതോ രാജുവേട്ടനെന്നോ? പൃഥ്വിരാജ് നല്‍കിയ കിടിലന്‍ മറുപടി നോക്കൂ

സൂര്യ ഏറ്റവും അവസാനം അഭിനയിച്ചത് സൂരരയ് പൊട്ര എന്ന ചിത്രത്തിലാണ്. ചിത്രം ആമസോൺ പ്രമിലാണ് റിലീസ് ചെയ്‌തത്‌. താരം ഇപ്പോൾ പാണ്ടിരാജന്റെ ചിത്രത്തിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. 1997 ലാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. ജ്യോതിക അവസാനമായി അഭിനയിച്ചത് പൊന്മകൾ വന്താൽ എന്ന ചിത്രത്തിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News