ഹൊറർ സിനിമകളുടെ കാര്യത്തിൽ മലയാള സിനിമയിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. വെള്ളസാരിയുത്ത് പുരുഷൻമാരെ പേടിപ്പിച്ചു നടന്ന യക്ഷി സങ്കൽപ്പത്തിൽ നിന്നും സാങ്കേതികപരമായ വ്യത്യാസങ്ങളിലൂടെ സ്പിറ്റ് അല്ലെങ്കിൽ എനർജി എന്നീ വിശേഷണങ്ങൾ കൊണ്ട് വരാൻ ഇപ്പോഴത്തെ ചിത്രങ്ങൾ ശ്രമിക്കുന്നുണ്ട്.
അത്തരത്തിൽ ടെക്നോ-ഹൊറർ എന്ന വിഭാഗത്തിൽ ആദ്യമായി മലയാളത്തിൽ ഇറങ്ങിയ ചിത്രമാണ് ചതുർമുഖം.ലോക സിനിമയിൽ നൈറ്റ്മെയേർസ്, ഡിമോൺ സീഡ്, ദ് റിംങ് തുടങ്ങി നിരവധി ടെക്നോ-ഹൊറർ സിനിമകൾ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നുവെങ്കിലും മലയാളത്തിൽ ഇതൊരു പുതിയ അനുഭവമാണ്.
ALSO READ : അത് ബാധ കൂടിയതാണോ? സസ്പെൻസ് നിറച്ച് ചതുർ മുഖത്തിൻറെ ട്രെയിലർ
ഒരു മൊബൈൽ ഫോണിനുള്ളിലെ നിഗൂഢതയും പിന്നീട് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിലുടനീളം. എല്ലാത്തിലും അതീതമായ ഊർജ്ജത്തിലുണ്ടാവുന്ന മാറ്റങ്ങളാണ് ഈ സങ്കീർണതകളെ സൃഷ്ടിക്കുന്നത് എന്ന് സിനിമയിലൂടെ വെളിപ്പെടുത്തുന്നു.തന്റെ ജീവിതം സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിക്കുന്ന ഇന്നത്തെ കാലത്തെ യുവത്വത്തിന്റെ പ്രതീകമായ തേജസ്വിനി എന്ന കേന്ദ്ര കഥാപാത്രമായി മഞ്ജു വാര്യർ എത്തുന്നു
സണ്ണി വെയ്ൻ, അലൻസിയർ എന്നിവരും മുഖ്യ വേഷത്തിലുണ്ട്. ശാസ്ത്രത്തിന്റെ വളർച്ചയും മനുഷ്യൻ ശാസ്ത്രത്തിനെ ഇടപെടുന്ന രീതിയുമെല്ലാം പ്രകടമായി ചിത്രത്തിലുണ്ട്. ഭയാനകമായ രംഗങ്ങൾ കുറവാണെങ്കിലും ഒരു നിമിഷം ചിത്രം കാണുന്ന പ്രേക്ഷകരും ഒന്ന് പതറിപ്പോകും. സിനിമ ഒരു സ്ലോ മൂഡിലാണ് പോകുന്നത്.
ALSO READ : Chathurmugham : മഞ്ജു വാര്യർ ചിത്രം ചതുർമുഖം സീ 5ൽ റിലീസ് ചെയ്യും
പലയിടത്തും ശാസ്ത്രീയപരമായ ജസ്റ്റിഫിക്കേഷൻ നൽകുന്നുണ്ട്. ചിത്രത്തിന്റെ അവസാനം അപ്രതീക്ഷിതമല്ലെങ്കിലും ഒരു തുടർക്കഥക്കുള്ള എലമെന്റ് വെച്ചിട്ടാണ് ചതുർമുഖം അവസാനിക്കുന്നത്. കഥാപാത്രത്തോട് നീതിപുലർത്തുന്ന അഭിനയമാണ് മൂവരും കാഴ്ചവെച്ചത്.
രഞ്ജീത് കമല ശങ്കർ- സലിൽ മേനോൻ എന്ന ഇരട്ട സംവിധാകരാണ് ചിത്രത്തിന്റെ അമരക്കാർ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ അഭയകുമാർ- അനിൽ കുര്യൻ എന്നിവരുടെ ഐടി മേഖലയിലെ പരിഞ്ജാനം സിനിമക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതിഭീകരത ഉരുവാക്കുന്നില്ലെങ്കിലും ടെക്നോളജിയുടെ മറ്റൊരു വശം ചൂണ്ടിക്കാണിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. തിയേറ്റർ റിലീസിനു ശേഷം സീ-ഫൈവിലൂടെ ഇന്നലെ രാത്രിയാണ് ചതുർമുഖം സ്ട്രീമിംഗ് ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...