Charles Enterptises : ഗദ്ദയുമായി ഉർവശി, ഒപ്പം ബാലു വർഗീസും; ചാൾസ് എന്റർപ്രൈസസിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് മമ്മൂട്ടി

Charles Enterprises Movie : സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

Written by - Zee Malayalam News Desk | Last Updated : Sep 9, 2022, 01:57 PM IST
  • നടൻ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്.
  • ഇതൊരു കോമഡി എന്റെർറ്റൈനെർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്.
  • സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Charles Enterptises : ഗദ്ദയുമായി ഉർവശി, ഒപ്പം ബാലു വർഗീസും; ചാൾസ് എന്റർപ്രൈസസിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് മമ്മൂട്ടി

ഉർവ്വശിയും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചാൾസ് എന്റർപ്രൈസസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടൻ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. ഇതൊരു കോമഡി എന്റെർറ്റൈനെർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു അനുഭവം തന്നെ നൽകാൻ ചിത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ചിത്രത്തിൽ ഗുരു സോമസുന്ദരവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ജോയ് മ്യൂസിക്കിന്റെയും ഐറിസ് സ്റ്റുഡിയോസിന്റെയും ബാനറിൽ ഡോ അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചാൾസ് എന്റർപ്രൈസസ് നിർമ്മിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ തന്നെയാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്. ചിത്രത്തിൻറെ സഹ നിർമ്മാതാവ് പ്രദീപ് മേനോനും സംഗീത സംവിധാനം നിർവഹിക്കുന്നത് സുബ്രഹ്മണ്യൻ കെവിയുമാണ്. കല സംവിധാനം നിർവഹിക്കുന്നത് മനു ജഗദാണ്.

ALSO READ: Jaladhara Pumpset Movie: ഇന്ദ്രൻസും ഉർവശിയും ഒന്നിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962ന്റെ ഷൂട്ടിങ് പൂർത്തിയായി; വീഡിയോ പങ്കുവെച്ച് സനൂഷ

ഉർവശിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം  'ജലധാര പമ്പ്സെറ്റ് സിൻസ് 1962 ആണ്. ചിത്രത്തിൻറെ ഷൂട്ടിങ് ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ചിത്രത്തിൽ ഇന്ദ്രൻസിനും ഉർവശിക്കും ഒപ്പം സനുഷ സന്തോഷും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആക്ഷേപഹാസ്യ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ജലധാര പമ്പ് സെറ്റ്. ഉര്‍വ്വശിയും ഇന്ദ്രന്‍സും ഒന്നിക്കുമ്പോൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മറ്റൊരു ചിത്രം തന്നെയാകും ഇതെന്നാണ് പ്രതീക്ഷ.

ജൂലൈ 15 നാണ് ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിൽ അമ്മയും മകളുമായി ആണ് ഉർവശിയും സനൂഷയും എത്തുന്നത്. ആഷിഷ് ചിന്നപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ പ്രഥമ നിർമ്മാണ സംരംഭമാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'. ചിത്രത്തിൻറെ ഷൂട്ടിങ് പ്രധാനമായും പാലക്കാട് വെച്ചാണ് നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News