നടൻ അനിൽ നെടുമങ്ങാട് ഷൂട്ടിങ്ങിനിടെ മുങ്ങി മരിച്ചു

തൊടുപുഴ മലങ്കര ഡാമിൽ വെച്ചാണ് സംഭവം. ഷൂട്ടിങിനടെ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ കയത്തിൽപെടുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 25, 2020, 08:37 PM IST
  • തൊടുപുഴ മലങ്കര ഡാമിൽ വെച്ചാണ് സംഭവം
  • ഷൂട്ടിങിനടെ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ കയത്തിൽപെടുകയായിരുന്നു
  • ഈ വർഷം ഇറങ്ങിയ അയ്യപ്പനും കോശി എന്ന സിനിമയൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു
നടൻ അനിൽ നെടുമങ്ങാട് ഷൂട്ടിങ്ങിനിടെ മുങ്ങി മരിച്ചു

തൊടുപുഴ:  അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സർക്കിൾ ഇൻസ്പെക്ടറായി പ്രേക്ഷക ശ്രദ്ധ നേടിയ നടൻ അനിൽ നെടുമങ്ങാട്(48) മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര അണക്കെട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങുമ്പോഴായിരുന്നു അപകടം. കയത്തിൽപ്പെട്ട അനിലിനെ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് പുറത്തെത്തിക്കാനായത്.

വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. തൊടുപുഴയിൽ സിനിമാ ഷൂട്ടിംഗിനെത്തിയതായിരുന്നു അനിൽ (Anil Nedumangad). ജോജു ജോർജ് നായകനാകുന്ന പീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങായിരുന്നു. ആറ് മണിയോടെ കുളിക്കാൻ ഇറങ്ങവെ അബദ്ധത്തിൽ കയത്തിൽപ്പെടുകയായിരുന്നു.

ALSO READ: രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും (Ayypanum Koshyum) എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ആഭാസം, കിസ്മത്ത്  പാപം ചെയ്യാത്തവർ കല്ലേറിയട്ടെ, തെളിവ്, നീർമാതളം പൂത്തകാലം ജനാധിപൻ, നോൺസെൻസ്, പരോൾ, സ്വാതന്ത്ര്യം അർധരാത്രിയിൽ, പാവാട, ഞാൻ സ്റ്റീവ് ലോപ്പസ് തുടങ്ങിയ സിനിമകളിലും വേഷമിട്ടു. 

ALSO READ: 'സൂഫിയും സുജാതയു'ടെയും സംവിധായകൻ നരണിപ്പുഴ ഷാനവാസ് മരിച്ചില്ലെന്ന് വിജയ് ബാബു

ടെലിവിഷൻ അവതരണ രംഗത്തും അനിൽ തന്റേതായ വ്യക്തി മുദ്ര പത്രിപ്പിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് അനിൽ മിനിസ്ക്രീനിലെത്തുന്നതും പിന്നീട് സിനിമയിൽ (Cinema) ഇടം നേടുന്നതും. തസ്കരവീരനാണ് ആദ്യ സിനിമ.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News