Bigg Boss Malayalam : ബിഗ് ബോസ് മലയാളം സീസണിൽ നിന്നും ആദ്യം പുറത്തായതാര്? പേര് പ്രഖ്യാപിച്ച് മോഹൻലാൽ

Bigg Boss Malayalam Seson Eviction : സീസണിലെ മൂന്നാമത്തെ ആഴ്ചയിലാണ് ആദ്യ എവിക്ഷൻ നടക്കുന്നത്. ഉദ്ഘാടന വാരത്തിന് ശേഷം അഖിൽ മാരാർ, സാഗർ സൂര്യ പ്രശ്നത്തിൽ രണ്ടാമത്തെ ആഴ്ചയിൽ എവിക്ഷൻ നടക്കാതെ പോവുകയായിരുന്നു 

Written by - Zee Malayalam News Desk | Last Updated : Apr 16, 2023, 11:43 PM IST
  • ബിഗ് ബോസ് ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ് എയ്ഞ്ചലിന
  • നല്ല സമയം സിനിമയിലൂടെയാണ് എയ്ഞ്ചലിന പ്രമുഖയായികുന്നത്
Bigg Boss Malayalam : ബിഗ് ബോസ് മലയാളം സീസണിൽ നിന്നും ആദ്യം പുറത്തായതാര്? പേര് പ്രഖ്യാപിച്ച് മോഹൻലാൽ

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും പ്രേക്ഷകരുടെ വോട്ടെടുപ്പിൽ അദ്യം പുറത്തായ മത്സരാർഥിയുടെ പേര് പ്രഖ്യാപിച്ച് ഷോയുടെ അവതാരകനായ മോഹൻലാൽ. ഷോ മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് സീസണിലെ ആദ്യ എവിക്ഷൻ നടപടിയുണ്ടാകുന്നത്. സീസണിൽ നിന്നും ആദ്യം പുറത്താകുന്ന താരം വൈൽഡ് എൻട്രിയിലൂടെ എത്തിയ ഹനാനാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ഹനാൻ ബിഗ് ബോസ് വീട് വിട്ടത്. എന്നാൽ മോഹൻലാൽ ഇന്ന് പ്രഖ്യാപിച്ചത് സീസണിലെ എവിക്ഷൻ നടപടിയിലൂടെ പുറത്തായ മത്സരാർഥിയെയാണ്.

സിനിമ നടിയും മോഡലുമായി എയ്ഞ്ചലീന മരിയയാണ് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും ആദ്യമായി പുറത്തേക്ക് പോകുന്ന്. മോഹൻലാലിന്റെ പ്രഖ്യാപനം ഞെട്ടലോടെ കേട്ട മറ്റ് മത്സരാർഥികൾ പിന്നീട് എയ്ഞ്ചലിന ബിഗ് ബോസ് വീടിന്റെ പുറത്തേക്ക് യാത്ര അയക്കുകകയും ചെയ്തു.

ALSO READ : Bigg Boss Malayalam Season 5: അന്ന് വെളുപ്പിന് മതിൽ ചാടി, ആളുടെ വീട്ടിൽ പോയി അവിടെയും മതിൽ ചാടി; പ്രണയകഥ പറഞ്ഞ് ഏഞ്ചലീന

ഷോയുടെ തുടക്കത്തിൽ എയ്ഞ്ചലിനയോട് മറ്റ് മത്സരാർഥികൾ അനിഷ്ടം പ്രകടപ്പിച്ചിരുന്നു. എയ്ഞ്ചലിന് സിമ്പതി പിടച്ചെടുക്കാൻ  ശ്രമിക്കുകയാണെന്ന് ചില മത്സരാർഥികൾ അഭിപ്രായപ്പെട്ടിരുന്നു. ഷോയിലെ ഏറ്റവും പ്രായകുറഞ്ഞ മത്സരാർഥി അപക്വമായി ഇടപ്പെടുന്നത് ചിലരെ അപ്രിയപ്പെടുത്തി. എന്നാൽ പിന്നീട് എയ്ഞ്ചലിൻ മെല്ലെ ബിഗ് ബോസ് വിട്ടിലെ പ്രിയങ്കരിയായി മാറിയിരുന്നു. അതിന് പിന്നാലെയാണ് പരിപാടിയിൽ നിന്നിമുള്ള എയ്ഞ്ചലിന്റെ പുറത്താകൽ

ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം സിനിമയിലൂടെയാണ് എയ്ഞ്ചലീനയ്ക്ക് കൂടുതൽ ശ്രദ്ധലഭിക്കുന്നത്. സിനിമയിലെ ലഹിര ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ന്യായികരിക്കുന്ന നിലപാട് നടി മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News