Dr. Robin Radhakrishnan: ഡോ. റോബിൻ സിനിമയിലേക്ക്; ആദ്യ സിനിമയ്ക്ക് ആശംസകളുമായി മോഹൻലാൽ

ടാ തടിയാ, മായാനദി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് സന്തോഷ് ടി കുരുവിള. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 02:28 PM IST
  • മോഹൻലാൽ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് റോബിന് ആശംസകൾ നേർന്ന് കൊണ്ട് പോസ്റ്റർ പങ്കുവച്ചത്.
  • നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പ്രൊഡക്ഷൻ നമ്പർ 14ലാണ് റോബിൻ എത്തുന്നത്.
  • "അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ഡോ. റോബിൻ രാധാകൃഷ്‌ണൻ" എന്നാണ് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.
Dr. Robin Radhakrishnan: ഡോ. റോബിൻ സിനിമയിലേക്ക്; ആദ്യ സിനിമയ്ക്ക് ആശംസകളുമായി മോഹൻലാൽ

70 ദിവസങ്ങൾ ബിഗ് ബോസ് വീട്ടിൽ നിന്നുകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ ഡോ. റോബിൻ രാധാകൃഷ്‌ണന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരം പങ്കുവച്ച് മോഹൻലാൽ. മോഹൻലാൽ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് റോബിന് ആശംസകൾ നേർന്ന് കൊണ്ട് പോസ്റ്റർ പങ്കുവച്ചത്. നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പ്രൊഡക്ഷൻ നമ്പർ 14ലാണ് റോബിൻ എത്തുന്നത്. "അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ഡോ. റോബിൻ രാധാകൃഷ്‌ണൻ" എന്നാണ് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. 

ടാ തടിയാ, മായാനദി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് സന്തോഷ് ടി കുരുവിള. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട നിരവധി ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാതാവാണ് അദ്ദേഹം. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രമാണ് നിലവിൽ അദ്ദേഹം നിർമ്മിക്കുന്ന ചിത്രം. 

Also Read: Bigg Boss Malayalam Season 4 : വെറുപ്പിൽ നിന്ന് ഇഷ്ടത്തിലേക്ക്; ഒരാഴ്ച കൊണ്ട് റിയാസ് പലരുടെയും ഇഷ്ട മത്സരാർഥി; എങ്ങനെ സംഭവിച്ചു?

റോബിൻ അഭിനയിക്കുന്ന ചിത്രത്തിലെ അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തെക്കുറിച്ച് സംസാരിക്കാൻ നിർമാതാവ് സന്തോഷ് ടി കുരുവിള ഇന്ന് ജൂൺ 27 മൂന്ന് മണിക്ക് സീ മലയാളം ന്യൂസിനോട് തത്സമയം പ്രതികരിക്കുന്നു. കൂടാതെ ബിഗ് ബോസ് സീസൺ 4ലെ പ്രേക്ഷകരുടെ ഇഷ്‌ട മത്സരാർത്ഥി റോബിൻ രാധാകൃഷ്‌നും സീ മലയാളം ന്യൂസിനോട് സംസാരിക്കും. പ്രേക്ഷകർക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ അണിയറപ്രവർത്തകരെ അറിയിക്കാനുള്ള സുവർണാവസരമാണിത്. 

ബിഗ് ബോസ് ഫിനാലെയുടെ നാളുകൾ അടുത്തെത്തുമ്പോൾ വീറും വാശിയും ഓരോ മത്സരാർത്ഥിക്കും കൂടുകയാണ്. ടോപ് 5ലേക്ക് ആരൊക്കെയെത്തുമെന്ന് കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ. റോൺസനും പുറത്തായതിന് ശേഷം ബാക്കിയുള്ള 6 പേരിൽ ഒരാൾ കൂടി പുറത്താകുന്നതോടെ ടോപ് ഫൈവിൽ എത്തുന്നവരുടെ ചിത്രം തെളിയും.

ബിഗ് ബോസിന് ഒരു ബൈബിൾ ഉണ്ട്; അതനുസരിച്ചേ അവർ പോകൂ; റോബിനെ പുറത്താക്കിയതിൽ പ്രതികരിച്ച് കിടിലം ഫിറോസ്

ബിഗ് ബോസ് മലയാളം സീസൺ 4 എന്ന റിയാലിറ്റി ഷോ ആവേശകരമായ ഫിനാലെയിലേക്ക് കടക്കുകയാണ്. ആവേശം കൂടുമ്പോഴും വിവാദങ്ങളും അതനുസരിച്ച് കൂടുന്നുണ്ട്. പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെ അല്ലാതെ ഈ സീസണിൽ ഡോ. റോബിനെ പുറത്താക്കിയത് ശരിയായ നടപടിയായാണോ എന്ന ചോദ്യങ്ങൾ ഉയരുമ്പോൾ എന്തുകൊണ്ട് റോബിനെ പുറത്താക്കിയത് എന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥിയായിരുന്ന കിടിലം ഫിറോസ്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസ് തുറന്ന് പറഞ്ഞത്.

"റോബിനെ പുറത്താക്കിയതിൽ ഞാനും ഒരുപാട് സങ്കപ്പെട്ട വ്യക്തിയാണ്. റോബിൻ പുറത്താകാൻ മാത്രമുള്ള തെറ്റുകൾ ഒന്നും അവിടെ സംഭവിച്ചിട്ടില്ല. പക്ഷെ റോബിനെ പുറത്താക്കുന്നതാണ് ആ ഷോയുടെ റീച്ചും വിവാദങ്ങളും കൂട്ടുന്നത് എന്നായിരിക്കണം ബിഗ് ബോസ് അണിയറപ്രവർത്തകർ കരുതിയിരുന്നത്. അത് പക്ഷെ അവരെ തന്നെ വിപരീതമായി ബാധിച്ചു. റോബിൻ പുറത്തുപോയതോട് കൂടി ഷോയുടെ TRP കുറച്ച് നാളത്തേക്ക് എങ്കിലും താഴെ പോയിട്ടുണ്ട്. പുതിയൊരു കണ്ടന്റ് ഉണ്ടാക്കാൻ അവർ ഒരുപാട് പാടുപെട്ടു. 

എന്നാൽ റോബിൻ പുറത്തുപോയപ്പോഴും കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ പോലും റോബിന്റെ പേരാണ് മത്സരാർത്ഥികൾ പറയുന്നത്. അത് റോബിന് കിട്ടുന്ന എക്‌സ്ട്രാ മൈലേജാണ്. മലയാളികൾ റോബിന് കൊടുക്കുന്ന സ്നേഹക്കൂടുതൽ എന്നാണ് ഞാൻ കരുതുന്നത്. റോബിൻ പുറത്തുപോയാലും ഇല്ലെങ്കിലും ഈ സീസണിലെ ജനപിന്തുണ അത് റോബിൻ തന്നെ കൊണ്ടുപോയി. അത് ആദ്യത്തെ 3 ആഴ്ചകളിൽ നിന്ന് തന്നെ മനസ്സിലായി. ഫൈനൽ 5ൽ അദ്ദേഹം ഉണ്ടാകുമെന്നും മലയാളികൾക്കിടയിൽ നല്ല പ്രശസ്തനാകുമെന്നും അറിയാമായിരുന്നു."

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News