Bigg Boss Malayalam Season 4 : ബിഗ് ബോസ് കോടതിയിൽ ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നത; റിയാസ് സലീമിനെ 'വാഴ' എന്ന് വിളിച്ച് ആക്രോശിച്ച് ഡോ. റോബിൻ

Bigg Boss Malayalam Dr.Robin Riyas Fight കോടതിയെ (റിയാസ്) വാഴ എന്ന് വിളിച്ച് ആക്രോശിച്ചുകൊണ്ട് പുറത്ത് നിന്ന് റോബിൻ അകത്തേക്ക് വരുകയും ചെയ്തു. തുടരെ തുടരെ അപഹാസ്യമായി വാക്കുകൾ കൊണ്ട് റോബിൻ കോടതിക്ക് നേരെ ആക്രോശിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : May 12, 2022, 02:25 PM IST
  • ആദ്യ വൈൽഡ് കാർഡ് എൻട്രിയായ മണികണ്ഠൻ പ്രതീക്ഷിച്ച കണ്ടെന്റുകളൊന്നും നൽകാതെ ആരോഗ്യ കാരണങ്ങൾ കൊണ്ട് പുറത്തായി.
  • എന്നാൽ അതിനെയെല്ലാം മറികടക്കുന്ന രണ്ട് വൈൽഡ് കാർഡ് എൻട്രികളെയാണ് കഴിഞ്ഞ ആഴ്ചയിൽ ബിഗ് ബോസ് വീട്ടിലെത്തിച്ചിരിക്കുന്നത്.
  • അതോടൊപ്പം ഇപ്പോൾ പരിപാടി വീട്ടുകാർക്കൊപ്പം കാണാൻ സാധിക്കാത്ത അവസ്ഥയിലുമായി.
Bigg Boss Malayalam Season 4 : ബിഗ് ബോസ് കോടതിയിൽ ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നത; റിയാസ് സലീമിനെ 'വാഴ' എന്ന് വിളിച്ച് ആക്രോശിച്ച് ഡോ. റോബിൻ

കൊച്ചി : മെല്ലെ കുടുംബ കാര്യങ്ങളും കൊച്ചു വർത്തമാനവും മാത്രമായി ഒതുങ്ങി പോകാനിരുന്ന ബിഗ് ബോസ് മലയാളം നാലാം സീസണിന് ഒന്നും കൂടി ആവേശജനകമാക്കിയിരിക്കുകയാണ് പുതിയ രണ്ട് വൈൽഡ് കാർഡ് എൻട്രികളിലൂടെ. ചെറിയ വഴക്കുകളും പിണക്കങ്ങളും മാത്രമായി കണ്ടെന്റുകൾ കുറഞ്ഞ വന്നപ്പോഴാണ് രണ്ട് ഫയർ ബാൻഡുകളായ റിയാസ് സലീമിനെയും വിനയ് മാധവിനെയും ബിഗ് ബോസ് വീട്ടിലേക്കെത്തിക്കുന്നത്. ആദ്യ വൈൽഡ് കാർഡ് എൻട്രിയായ മണികണ്ഠൻ പ്രതീക്ഷിച്ച കണ്ടെന്റുകളൊന്നും നൽകാതെ ആരോഗ്യ കാരണങ്ങൾ കൊണ്ട് പുറത്തായി. എന്നാൽ അതിനെയെല്ലാം മറികടക്കുന്ന രണ്ട് വൈൽഡ് കാർഡ് എൻട്രികളെയാണ് കഴിഞ്ഞ ആഴ്ചയിൽ ബിഗ് ബോസ് വീട്ടിലെത്തിച്ചിരിക്കുന്നത്. അതോടൊപ്പം ഇപ്പോൾ പരിപാടി വീട്ടുകാർക്കൊപ്പം കാണാൻ സാധിക്കാത്ത അവസ്ഥയിലുമായി.

ഏഴാമത്തെ ആഴ്ചയിലേക്ക് കടന്ന ഷോയിൽ ഈ പ്രവിശ്യത്തെ വീക്കിലി ടാസ്കായ 'ബിഗ് ബോസ് കോടതി' ആരംഭിച്ചതിന് പിന്നാലെ പരിപാടി മത്സരാർഥികൾ തമ്മിലുള്ള വാക്കേറ്റവും അസഭ്യ വർഷം കൊണ്ട് നിറഞ്ഞരിക്കുകയാണ്. വൈൽഡ് കാർഡ് എൻട്രികളായ വിനയ് മാധവിനെയും റിയാസ് സലീമിനെയുമാണ് ടാസ്കിന്റെ ജഡ്ജിമാരായി ബിഗ് ബോസ് നിയമിച്ചത്. ആദ്യ ദിവസം കോടതി അലക്ഷ്യത്തിന്റെ പേരിൽ ജഡ്ജി ഡോ. റോബിന് തവള ചാട്ടത്തിന് ശിക്ഷിക്കുകയും ചെയ്തു. ഇതിനെതിരെ കോടതിയെ നടുവിരൽ ഉയർത്തിക്കാട്ടി റോബിൻ പ്രതികരിച്ചു. ഇത് പിന്നീട് ഇരുവരും തമ്മിൽ അങ്ങോട്ടമങ്ങോട്ടും അസഭ്യ വർഷമായി മാറി, അവരുടെ സംഭാഷണങ്ങൾക്ക് തുടരെ തുടരെ ബിപ് ശബ്ദം അണിയറ പ്രവർത്തകർ നൽകേണ്ടി വന്നു. 

ALSO READ : Bigg Boss Malayalam Season 4 : ചീത്ത വിളി, അസഭ്യം പറച്ചിൽ, നടുവിരൽ ഉയർത്തി കാണിക്കൽ; ബിഗ് ബോസിനെതിരെ കുടുംബ പ്രേക്ഷകർ

ടാസ്കിന്റെ രണ്ടാം ദിവസം

ലക്ഷ്മപ്രിയയ്ക്കെതിരെയാണ് രണ്ടാമത്തെ കേസ്. കഴിഞ്ഞ ആഴ്ചയിൽ ലക്ഷ്മിപ്രിയ വീടിനുള്ളിൽ ടിഷ്യു പേപ്പർ കത്തിച്ച് 300 ലക്ഷ്വുറി പോയിന്റ് കളഞ്ഞെന്ന് ആരോപിച്ച് ജാസ്മിൻ നൽകിയ പരാതിയാണ് കോടതി കേൾക്കാനായി തിരഞ്ഞെടത്ത്. ജാസ്മിനായി വാദിക്കാൻ എത്തിയത് നിമിഷയും. പരാതിക്കെതിരെ ജാസ്മിൻ കറുകപ്പട്ട സിഗരറ്റ് പോലെ കത്തിച്ചുകൊണ്ട് വീടിനുള്ളിൽ കൂടി നടന്നു എന്ന മറുആരോപണവും ലക്ഷ്മിപ്രിയ ഉന്നയിച്ചു. കേസിന്റെ വാദം നേരെ ടിഷ്യു പേപ്പർ കത്തിച്ചതിന് പകരം കറുകപ്പട്ട കത്തിച്ചതിലേക്ക് മാറി. 

അതിനിടെയിൽ ജഡ്ജിമാരായ വിനയ്ക്കും റിയാസിനുമിടയിൽ തർക്കം ഉടലെടുത്തു. ജഡ്ജി ഏകപക്ഷീയമായി വാദം കേൾക്കുന്ന ആരോപിച്ച് ധന്യ മേരി വർഗീസും ദീൽഷയും രംഗത്തെത്തി. കോടതിയിൽ അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് അവർക്കെതിരെ റിയാസ് കോടതി മുറിയുടെ മൂലയ്ക്ക് മാറി നിൽക്കാൻ ശിക്ഷയും നൽകി. കോടതി നടപടിക്കെതിരെ പ്രതിഷേധിച്ച് ഡോ. റോബിനും ബ്ലെസ്ലിയും രംഗത്തെത്തി. ഇരുവരെയും കോടതി മുറിക്ക് പുറത്ത് പോകാൻ റിയാസ് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ റിയാസിന്റെ നടപടിയിൽ വിനയ് വിയോചിപ്പ് അറിയിക്കുകയായിരുന്നു. റിയാസിന്റെ നിലപാട് കേസ് മറ്റൊരു ദിശയിലേക്ക് കൊണ്ട് പോകുവാണെന്ന് വിനയ് അറിയിക്കുകയും ചെയ്തു. 

ALSO READ : Bigg Boss Malayalam Season 4 : പട്ടിണിക്കിട്ട് വൈൽഡ് കാർഡ് എൻട്രിയെ പുറത്താക്കി; ബിഗ് ബോസ് ഒരു സൈക്കോ ആണെന്ന് പ്രേക്ഷകർ

ഇതിനിടയിൽ കോടതിയെ (റിയാസ്) വാഴ എന്ന് വിളിച്ച് ആക്രോശിച്ചു കൊണ്ട് പുറത്ത് നിന്ന് റോബിൻ അകത്തേക്ക് വരുകയും ചെയ്തു. തുടരെ തുടരെ അപഹാസ്യമായി വാക്കുകൾ കൊണ്ട് റോബിൻ കോടതിക്ക് നേരെ ആക്രോശിക്കുകയായിരുന്നു. പിന്നാലെ വിനയ് റിയാസിന്റെ നിലപാടിനോട് പരസ്യമായി വിയോചിപ്പ് അറിയിച്ച് ടാസ്ക് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ ബിഗ് ബോസ് കോടതി ഇന്നത്തേക്ക് പിരിച്ചു വിട്ടതായി അറിയിക്കുകയും ചെയ്തു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Asianet (@asianet)

എന്നാൽ റോബിനും റിയാസും തമ്മിലുള്ള വഴക്ക് കോടതിക്ക് പുറത്തേക്ക് നയിച്ചു. അതിനിടെയിൽ റിയാസിന്റെ ടാസ്കിലെ നിലപാടിനെ പരസ്യമായി വിനയ് വിമർശിച്ചപ്പോൾ വഴക്ക് പിന്നീട് പുതിയ വൈൽഡ് കാർഡ് എൻട്രികൾക്കിടെയിലായി. വിനയിനെതിരെ റിയാസ് ഇംഗ്ലീഷ് തെറിവാക്ക് പറഞ്ഞതോട് വാക്കേറ്റത്തിലേക്കും കൈയ്യാങ്കളിലേക്കും നയിക്കും വിധമായി. ബിഗ് ബോസിനുള്ളിൽ ആയത് കൊണ്ടാണ് റിയാസിന് തല്ലാത്തത് അതുകൊണ്ട് കൂടുതൽ കളിക്കരുതെന്ന് വിനയ് മുന്നറിയിപ്പ് പോലെ പറയുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News