പൂജാ മുറിയിലും തരംഗമായി ഭൂൽ ഭുലയ്യ 2 ടൈറ്റിൽ സോങ്ങ്; കാർത്തിക് ആര്യൻ പങ്ക് വച്ച വീഡിയോ ഏറ്റെടുത്ത് ആരാധകർ

'കാർത്തിക് ആര്യനെ പുകഴ്ത്തി പാടാം പകരം ഒരു 500 രൂപ അയച്ച് തന്നാൽ മതി' എന്ന് തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ കമന്‍റ് ചെയ്തിരുന്ന ആരാധകനോട് 'പണം ഗൂഗിൾ പേ ചെയ്യണോ അതോ പേയ് ടിഎം ചെയ്താൽ മതിയോ' എന്നാണ് താരം ചോദിച്ചത്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jun 10, 2022, 01:09 PM IST
  • നിരവധി ആരാധകരും ഈ വീഡിയോക്ക് രസകരമായ കമന്‍റുകളും ഇട്ടിരുന്നു.
  • കഴിഞ്ഞ ദിവസം ചിത്രത്തിലെ ടൈറ്റിൽ സോങ്ങിന് താരം ചുവട് വയ്ക്കുന്ന ഒരു വീഡിയോയും കാർത്തിക് ആര്യൻ പങ്ക് വച്ചിരുന്നു.
  • 'ഹരേ റാം' എന്ന് തുടങ്ങുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ സോങ്ങിൽ താരത്തിന്‍റെ സിഗ് സാഗ് സ്റ്റെപ്പ് വളരെയധികം തരംഗം സൃഷ്ടിച്ചിരുന്നു.
പൂജാ മുറിയിലും തരംഗമായി ഭൂൽ ഭുലയ്യ 2 ടൈറ്റിൽ സോങ്ങ്; കാർത്തിക് ആര്യൻ പങ്ക് വച്ച വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഭൂൽ ഭുലയ്യ 2 എന്ന തന്‍റെ ചലച്ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് വൻ വിജയം ആയി മാറിയതിന്‍റെ സന്തോഷത്തിലാണ് കാർത്തിക് ആര്യൻ. ഓരോ ദിവസവും തന്‍റെ ചിത്രത്തെ പറ്റിയുള്ള വിവരങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരോട് പങ്ക് വയ്ക്കാനും താരം മറക്കാറില്ല. കാർത്തിക് ആര്യന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ തമാശ രൂപേണ കമന്‍റ് ഇടുന്ന ചില വിരുതന്മാർക്ക് ഉരുളക്ക് ഉപ്പേരി പോലെ താരം മറുപടി നൽകാറുമുണ്ട്. 'കാർത്തിക് ആര്യനെ പുകഴ്ത്തി പാടാം പകരം ഒരു 500 രൂപ അയച്ച് തന്നാൽ മതി' എന്ന് തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ കമന്‍റ് ചെയ്തിരുന്ന ആരാധകനോട് 'പണം ഗൂഗിൾ പേ ചെയ്യണോ അതോ പേയ് ടിഎം ചെയ്താൽ മതിയോ' എന്നാണ് താരം ചോദിച്ചത്. 

ഇതിന്‍റെ സ്ക്രീൻ ഷോട്ട് കാർത്തിക് തന്നെ തന്‍റെ ട്വിറ്റർ അക്കൗണ്ട് വഴി പങ്ക് വച്ചു. കഴിഞ്ഞ ദിവസം ഭൂൽ ഭുലയ്യ 2 ലെ പാട്ട് പാടുന്ന ഒരു കുട്ടിയുടെ വീഡിയോ കാർത്തിക് ആര്യൻ പങ്ക് വച്ചിരുന്നു. തന്‍റെ പൂജാമുറിയിൽ ഇരുന്ന് പ്രാർത്ഥിക്കുമ്പോഴാണ് ഈ കുട്ടി ഭൂൽ ഭുലയ്യ 2 ലെ 'ഹരേ റാം' എന്ന് തുടങ്ങുന്ന പാട്ട് പാടിയത്. പാട്ട് പാടിയതിന് ശേഷം കുട്ടി ചിരിച്ചുകൊണ്ട് അടുത്തിരിക്കുന്ന സ്ത്രീയോട് ഭൂൽ ഭുലയ്യ 2 എന്ന് പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. മനോഹരമായ വീഡിയോ എന്ന അടിക്കുറിപ്പോടെയാണ് കാർത്തിക് ആര്യൻ തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ഈ വീഡിയോ പങ്ക് വച്ചത്. നിരവധി ആരാധകരും ഈ വീഡിയോക്ക് രസകരമായ കമന്‍റുകളും ഇട്ടിരുന്നു. 

Read Also: Prince Movie: ഡോൺ ആയി, ഇനി അടുത്തത് പ്രിൻസ്; ശിവകാർത്തികേയൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കഴിഞ്ഞ ദിവസം ചിത്രത്തിലെ ടൈറ്റിൽ സോങ്ങിന് താരം ചുവട് വയ്ക്കുന്ന ഒരു വീഡിയോയും കാർത്തിക് ആര്യൻ പങ്ക് വച്ചിരുന്നു. പാട്ടിന്‍റെ ചിത്രീകരണത്തിന് മുന്നോടിയായി കൊറിയോഗ്രാഫറിനൊപ്പം നൃത്തം പ്രാക്ടീസ് ചെയ്യുന്നതാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 'ഹരേ റാം' എന്ന് തുടങ്ങുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ സോങ്ങിൽ താരത്തിന്‍റെ സിഗ് സാഗ് സ്റ്റെപ്പ് വളരെയധികം തരംഗം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാസം ചിത്രത്തിലെ 'ആമി ജേ തോ മാർ' എന്ന് തുടങ്ങുന്ന ഗാനത്തിലെ നൃത്ത രംഗത്തിനും കാർത്തികിന് ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. 

ഭൂൽ ഭുലയ്യയുടെ ആദ്യ ഭാഗത്തിൽ വിദ്യാ ബാലൻ ചെയ്ത ക്ലാസ്സിക്കൽ ഡാൻസിന് ബദലായ് കാർത്തിക് ഭൂൽ ഭുലയ്യ 2 ൽ താണ്ഡവ നൃത്തമാണ് അവതരിപ്പിച്ചിരിക്കുന്നത്. താൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആമി ജേ തോ മാറിന്‍റെ ചിത്രീകരണത്തിനാണെന്ന് കാർത്തിക് ആര്യൻ വെളിപ്പെടുത്തിയിരുന്നു. കാർത്തിക് ആര്യൻ, കിയാര അദേനി, തബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭൂൽ ഭുലയ്യ 2 ലോകമെമ്പാട് നിന്നും 200 കോടിക്ക് മുകളിൽ കളക്ഷൻ നേടി. 300 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രം സാമ്രാട്ട് പൃഥ്വിരാജും ബോക്സ് ഓഫീസിൽ പരാജയം നേരിടുമ്പോൾ ഭൂൽ ഭുലയ്യ 2 കൈവരിച്ച മികച്ച കളക്ഷൻ ബോളീവുഡിന് ആശ്വാസമാകുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News