Bheemla Nayak Movie | അയ്യപ്പനും കോശിയും തെലുഗു റീമേക്ക് ഭീംല നായക്ക് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു; അയ്യപ്പൻ നായരായി എത്തുന്നത് പവൻ കല്യാൺ

Bheemla Nayak Release Date നേരത്തെ ജനുവരി 12ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു ചിത്രം പ്രദർശനം കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 15, 2022, 10:17 PM IST
  • നേരത്തെ ജനുവരി 12ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു ചിത്രം പ്രദർശനം കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
  • തെലുഗു പവർ സ്റ്റാർ പവൻ കല്യാൺ ആണ് ചിത്രത്തി ടൈറ്റിൽ റോളിലെത്തുന്നത്.
  • മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന പൊലീസ് കഥാപത്രത്തെ ഭീംല നായക്ക് എന്ന പേരിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്.
Bheemla Nayak Movie | അയ്യപ്പനും കോശിയും തെലുഗു റീമേക്ക് ഭീംല നായക്ക് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു; അയ്യപ്പൻ നായരായി എത്തുന്നത് പവൻ കല്യാൺ

ഹൈദരാബാദ് : അയ്യപ്പനും കോശിയും (Ayyapanum Koshiyum) ചിത്രത്തിന്റെ തെലുഗു റിമേക്ക് ഭീംല നായക്ക് (Bheemla Nayak) സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നേരത്തെ ജനുവരി 12ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു ചിത്രം പ്രദർശനം കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. 

തെലുഗു പവർ സ്റ്റാർ പവൻ കല്യാൺ  ആണ് ചിത്രത്തി ടൈറ്റിൽ റോളിലെത്തുന്നത്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന പൊലീസ് കഥാപത്രത്തെ ഭീംല നായക്ക് എന്ന പേരിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്.

ALSO READ : പേടിക്കണ്ട താലിബാൻ തീവ്രവാദി അല്ല, അയ്യപ്പനും കോശിയും Telugu Remake ഭീംലനായകിൻ്റെ Glimpse Video ആണ്

റാണാ ധഗുബട്ടിയാണ് പൃഥ്വിരാജ് അവതരിപ്പച്ച കോശി എന്ന കഥപാത്രത്തെ തെലുഗിൽ വേഷമിടുന്നത്. നിത്യ മേനനും സംയുക്ത മേനോനും മറ്റ് പ്രധാന കഥാപാത്രമായി വേഷമിടുന്നുണ്ട്.

ALSO READ : Beast ArabicKuthu | അറേബ്യൻ സംഗീതവും തമിഴ് കുത്തുപ്പാട്ടും ചേർത്തൊരു ഫ്യൂഷൻ!; ബീസ്റ്റിലെ അറബിക്ക് കുത്ത് എത്തി

കെ. ചന്ദ്ര സംവിധാനം ചെയ്തിരുക്കുന്ന ചിത്രത്തിന്റെ  തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കിന്നത് ത്രിവിക്രംസാഗറാണ് . പിഡിവി പ്രസാദും സിത്താര എന്റടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചരിക്കുന്നത്. ഡി ഇമ്മനാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News