2022ലെ മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഇടം നേടി രണ്ട് മലയാള ചിത്രങ്ങൾ. ഫോർബ്സ് മാസികയുടെ 2022ലെ മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടികയിലാണ് മലയാളത്തിൽ ഗംഭീര കളക്ഷൻ നേടിയ രണ്ട് ചിത്രങ്ങൾ ഇടം പിടിച്ചത്. മമ്മൂട്ടി അഭിനയിച്ച റോഷാക്ക്, കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് എന്നീ രണ്ട് ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് അഭിമാനമായി പട്ടികയിൽ ഇടം പിടിച്ചത്. പട്ടികയിൽ നാലാം സ്ഥാനത്താണ് ന്നാ താൻ കേസ് കൊട്.
എസ് എസ് രാജമൗലിയുടെ ആർആർആർ ആണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. കൗതുകമുണർത്തുന്ന കഥാസന്ദർഭം, ഗംഭീരമായ ആക്ഷൻ രംഗങ്ങൾ, താരങ്ങളുടെ മികച്ച പ്രകടനങ്ങൾ, സംഗീതം, മികവുറ്റ ദൃശ്യഭംഗി എന്നിവകൊണ്ടെല്ലാം ചിത്രം മികച്ചു നിൽക്കുന്നുവെന്നാണ് നിരീക്ഷണം. രാം ചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
Also Read: Varisu Movie: 'സോൾ ഓഫ് വാരിസ്'; ചിത്രയുടെ ആലാപനത്തിൽ വാരിസിലെ പുതിയ ഗാനം
രണ്ടാമതായി പട്ടികയിൽ ഇടം നേടിയത് രശ്മിക മന്ദാനയുടെ ആദ്യ ബോലിവുഡ് ചിത്രമായ ഗുഡ്ബൈ ആണ്. വികാസ് ബാൽ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ അമിതാഭ് ബച്ചനാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്. സാലി എൽ ഹുസൈനി സംവിധാനം ചെയ്ത ദി സ്വിമ്മേഴ്സ് പട്ടികയിൽ ഇടം നേടിയ മറ്റൊരു ഇന്ത്യൻ ചിത്രം. സിറിയൻ അഭയാർത്ഥികളായ രണ്ട് സഹോദരിമാരുടേയും അവർ നേരിടുന്ന പ്രതിസന്ധികളുടേയും കഥ പറഞ്ഞ ചിത്രമാണ് സ്വിമ്മേഴ്സ്.
സായ് പല്ലവി നായികയായ ഗാർഗിയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു ചിത്രം. ഗൗതം രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്തത്. സോണി ലിവിൽ ചിത്രം ലഭ്യമാണ്. ആലിയ ഭട്ട് ഗംഭീരമാക്കിയ സഞ്ജയ് ലീല ബൻസാലി ചിത്രം ഗംഗുഭായിയും പട്ടികയിൽ ഇടംപിടിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...