B 32 Muthal 44 vare : സാംസ്കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും നിർമ്മിക്കുന്ന ചിത്രം; 'ബി 32 മുതൽ 44 വരെ' യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

മാധ്യമ, സിനിമ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ സ്ത്രീകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റർ ഷെയർ ചെയ്തു.   

Written by - Zee Malayalam News Desk | Last Updated : Mar 8, 2023, 01:34 PM IST
  • അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
  • മാധ്യമ, സിനിമ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ സ്ത്രീകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റർ ഷെയർ ചെയ്തു.
  • ശ്രുതി ശരണ്യയാണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്.
  • ചിത്രം സ്ത്രീകളുടെ ശരീര രാഷ്ട്രീയത്തെ മുഖ്യധാരാ ശൈലിയിൽ അവതരിപ്പിക്കുകയാണ്.
B 32 Muthal 44 vare : സാംസ്കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും നിർമ്മിക്കുന്ന ചിത്രം; 'ബി 32 മുതൽ 44 വരെ' യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കേരള സർക്കാറിന്റെ സാംസ്കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ബി 32 മുതൽ 44 വരെ'. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മാധ്യമ, സിനിമ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ സ്ത്രീകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റർ ഷെയർ ചെയ്തു. ശ്രുതി ശരണ്യയാണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം സ്ത്രീകളുടെ ശരീര രാഷ്ട്രീയത്തെ മുഖ്യധാരാ ശൈലിയിൽ അവതരിപ്പിക്കുകയാണ്. 

ശ്രുതി ശരണ്യം തന്നേയാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രമ്യാ നമ്പീശൻ, അനാർക്കലി മരയ്ക്കാർ, സെറിൻ ഷിഹാബ്, അശ്വതി ബി,  നവഗതയായ റെയ്ന രാധാകൃഷ്ണൻ  എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തികച്ചും വിഭിന്നമായ പശ്ചാത്തലങ്ങളുള്ള ആറ് പെൺകഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, രമ്യാ സുവി, സജിത മഠത്തിൽ, ജീബിൻ ഗോപിനാഥ്, നീന ചെറിയാൻ, സിദ്ധാർത്ഥ് വർമ്മ, അനന്ത് ജിജോ ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

ALSO READ: Neeraja First Look Poster : വനിത ദിനത്തിൽ നീരജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; ചിത്രം ഉടനെത്തും

സുദീപ് എളമൺ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് സുദീപ് പാലനാടാണ്. മഹേഷ് നാരായണൻ്റെ സൂപ്പർവിഷനിൽ ചിത്രസംയോജനം നിർവഹിച്ചത് രാഹുൽ രാധാകൃഷ്ണൻ. ദുന്ദു രഞ്ജീവ് കലാ സംവിധാനവും, മിട്ട എം.സി. മേക്കപ്പും, അർച്ചനാ വാസുദേവ് കാസ്റ്റിംഗും, രമ്യ സർവ്വദാ ദാസ് മുഖ്യ സംവിധാന സഹായവും, അഞ്ജന ഗോപിനാഥ് നിശ്ചലഛായാഗ്രഹണവും നിർവഹിച്ചു. സൗമ്യ വിദ്യാധർ സബ്ടൈറ്റിൽസും സ്റ്റോറിസ് സോഷ്യലിൻ്റെ ബാനറിൽ മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ സംഗീതാ ജനചന്ദ്രനും നിർവ്വഹിക്കുന്നു. 

അഞ്ച് സംവിധാനസഹായികൾ ഉൾപ്പെടെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം സ്ത്രീകളാണ് ചിത്രത്തിൽ പ്രവർത്തിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ സ്ത്രീശാക്തീകരണ പദ്ധതിയായ സ്ത്രീകളുടെ സിനിമ എന്ന ആശയത്തോട് നൂറുശതമാനവും നീതി പുലർത്തിക്കൊണ്ട് ഒരുപറ്റം സ്ത്രീകളെ ഈ ചിത്രത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞുവെന്നതാണ് 'ബി 32 മുതൽ 44 വരെ'യുടെ വിജയമെന്ന് സംവിധായിക ശ്രുതി ശരണ്യം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News