"അഞ്ച് ആയാലും പത്ത് തീയേറ്റർ ആയാലും റിലീസ് ചെയ്‌താൽ മതി; വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല"; ഫ്രാൻസിസ് രാജ്

സിനിമയിലെ പാട്ട് റിലീസ് ചെയ്യാൻ പോലും വളരെ ബുദ്ധിമുട്ടി. പിന്നീട് പ്രൊഡക്ഷൻ കമ്പനിയിൽ നിന്ന് തന്നെ ചാനൽ തുടങ്ങി ഗാനങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു  

Written by - Zee Malayalam News Desk | Last Updated : Apr 13, 2023, 05:56 PM IST
  • "സിനിമ ചെയ്‌തതോടെ ഭയങ്കര ബുദ്ധിമുട്ടാണ്.
  • ഒരു തീയേറ്റർ കിട്ടുക, സിനിമ ഓടിക്കുക എന്നത് ആർട്ടിസ്റ്റ് വാല്യൂ ഇല്ലാത്ത അഭിനേതാക്കൾ കൂടിയാകുന്നതോടെ ഭയങ്കര ബുദ്ധിമുട്ടാണ്.
  • ഈ പ്രയാസം അതിജീവിച്ച് തീയേറ്ററുകളിൽ എത്തുമ്പോഴും പ്രശ്നങ്ങൾ ഉണ്ട്.
"അഞ്ച് ആയാലും പത്ത് തീയേറ്റർ ആയാലും റിലീസ് ചെയ്‌താൽ മതി; വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല"; ഫ്രാൻസിസ് രാജ്

വലിയ സ്റ്റാർ കാസ്റ്റ് ഇല്ലാത്ത വൻ ബഡ്‌ജറ്റിൽ ഒരുങ്ങാത്ത ചിത്രത്തിന് തീയേറ്ററുകൾ കിട്ടാൻ ബുദ്ധിമുട്ടാണോ? അഴക് മച്ചാൻ എന്ന സിനിമ റിലീസിനൊരുങ്ങുമ്പോൾ ബുദ്ധിമുട്ട് തന്നെയാണെന്ന് സമ്മതിക്കുകയാണ് സംവിധായകൻ ഫ്രാൻസിസ് രാജ്. "സിനിമ ചെയ്‌തതോടെ ഭയങ്കര ബുദ്ധിമുട്ടാണ്. ഒരു തീയേറ്റർ കിട്ടുക, സിനിമ ഓടിക്കുക എന്നത് ആർട്ടിസ്റ്റ് വാല്യൂ ഇല്ലാത്ത അഭിനേതാക്കൾ കൂടിയാകുന്നതോടെ ഭയങ്കര ബുദ്ധിമുട്ടാണ്. ഈ പ്രയാസം അതിജീവിച്ച് തീയേറ്ററുകളിൽ എത്തുമ്പോഴും പ്രശ്നങ്ങൾ ഉണ്ട്. ഈ പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് സിനിമ ലോകത്തുള്ള എല്ലാവർക്കും അറിയാം. എന്നാൽ അതും കടന്ന് നമ്മൾ മുന്നോട്ട് പോകുന്നത് ഈ പ്രൊഡക്ടിൽ വിശ്വാസം ഉള്ളതുകൊണ്ടാണ്. 

ഞങ്ങളുടെ സിനിമയിലെ പാട്ട് റിലീസ് ചെയ്യാൻ  പല പ്രമുഖ ചാനലുകളിലും ഞങ്ങൾ സംസാരിച്ചിരുന്നു. നല്ല മ്യുസിക്ക് ഡയറക്ടറും ലിറിസിസ്റ്റും ഇല്ലാത്തതുകൊണ്ട് തന്നെ ക്വാളിറ്റി കാണില്ലെന്ന് വിധി എഴുതി. അതുകൊണ്ട് ഞങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയിൽ നിന്ന് തന്നെ ഞങ്ങൾ ചാനൽ തുടങ്ങി ഗാനങ്ങൾ പോസ്റ്റ് ചെയ്‌തു. അത്യാവശ്യം ഗാനങ്ങൾ വൈറലായി മാറുകയാണ്. അതിന് ശേഷം നിരവധി ആളുകൾ വിളിച്ച് ഗാനങ്ങൾ ആവശ്യപ്പെട്ടു. ഇനി ആർക്കും ഗാനങ്ങൾ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. ഒരാൾ മരിക്കുന്നതിന് മുൻപാണ് വെള്ളവും ഭക്ഷണവും കൊടുക്കേണ്ടത്. മരിച്ചതിന് ശേഷം വായ്ക്കരി ഇട്ടിട്ട് എന്ത് കാര്യം.

Also Read: Corona Papers Success celebration: 'പ്രിയൻ ഓടിക്കൊണ്ടിരിക്കുകയാണ്'; കൊറോണ പേപ്പേഴ്സിന്റെ വിജയം കേക്കുമുറിച്ച് ആഘോഷിച്ച് മോഹൻലാൽ

 

എന്നെ ഇപ്പോൾ നിർത്തുന്നത് എന്റെ പ്രേക്ഷകരാണ്. ആ വിശ്വാസത്തിലാണ് ഞങ്ങൾ സിനിമയുമായി മുന്നോട്ട് പോകുന്നത്. തീയേറ്ററുകാർക്ക് സംശയം ഉണ്ടെങ്കിൽ ഞങ്ങൾ പ്രിവ്യു ഷോ നൽകും. അതിന് ശേഷം തീയേറ്ററുകാർ സിനിമ ഓടിക്കാമെന്ന് വാക്കും തന്നു. വലിയ ആഗ്രഹമൊന്നുമില്ല. 10 തീയേറ്റർ ആയാലും ഞങ്ങൾ സിനിമ റിലീസ് ചെയ്യും. അതാണ് ഇപ്പോഴത്തെ ആഗ്രഹം" എന്നും സംവിധായകൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News