മാർവൽ ചിത്രങ്ങളിലൂടെ പ്രസസ്തനായ അഭിനേതാവ് ജെറെമി റെന്നർ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍. പുതുവത്സര ദിവസം നെവാഡയിലെ റെനോയിൽ ഉണ്ടായ ശക്തമായ മഞ്ഞ് വീഴ്ച്ചയെത്തുടർന്നാണ് താരത്തിന് പരിക്കേറ്റത്. അദ്ദേഹം തന്‍റെ വീടിന് സമീപത്തെ മഞ്ഞ് നീക്കം ചെയ്യുന്നതിനിടയിൽ സംഭവിച്ച അപകടമാണ് പരിക്കിനിടയാക്കിയതെന്നാണ് സൂചന.
താരത്തിന്‍റെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ജെറെമി റെന്നറിന്‍റെ മാനേജർ മാധ്യമങ്ങളെ അറിയിച്ചു. അന്താരാഷ്ട്ര മാധ്യമമായ ഡെഡ്ലൈൻ ഞായറാഴ്ച്ച വൈകിട്ടോടെയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. റെനോയില്‍ നിന്ന് 25 മൈൽ അകലെ റോസ് - സ്കീ നാഹോ മൗണ്ടിന് സമീപം ജെറെമി റെന്നറിക്ക് ഒരു ഭവനം ഉണ്ട്. പുതുവത്സര രാവിൽ ഈ പ്രദേശത്ത് ശക്തമായ ശീത കൊടുങ്കാറ്റ് വീശിയടിച്ചിരുന്നു.
ഇതിന്‍റെ ഫലമായി വടക്കൻ നെവാഡയിലെ വാഷോ, കാർസൺ, ഡഗ്ലസ്, സ്റ്റോറി, ലിയോൺ എന്നീ പ്രദേശങ്ങളിലെ ഏകദേശം 35,000 വീടുകളിലേക്കുള്ള വൈദ്യുതി ബന്ധവും പൂർണമായി വിച്ഛേദിക്കപ്പെട്ടു. ഈ മേഖലയിലുണ്ടായ അപകടമാണ് ജെറെമി റെന്നറിയെ ഗുരുതരാവസ്ഥയിലാക്കിയതെന്നാണ് സൂചന. ഇവിടേക്കുള്ള ഗതാഗത ബന്ധം നിലച്ചതോടെ താരത്തെ എയർ ലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലേക്ക് എത്തിച്ചത്. വിവരമറിഞ്ഞ് ജെറെമി റെന്നറിയുടെ കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്.
രണ്ട് തവണ ഓസ്കാർ നോമിനേഷൻ ലഭിച്ച ജെറെമി റെന്നറി മാർവൽ ചിത്രങ്ങളിലെ ഹാവ്കൈ എന്ന വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 2021 ൽ അദ്ദേഹം നായകനായി അഭിനയിച്ച ഹാവ്കൈ എന്ന വെബ് സീരീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്ത് വന്നിരുന്നു. ദി മേയർ ഓഫ് കിംഗ്സ് ടൗൺ എന്ന വെബ് സീരീസിൽ ജെറെമി റെന്നറി അവതരിപ്പിച്ച വേഷവും ഏറെ പ്രശസ്തമാണ്. ഈ സീരീസിന്‍റെ രണ്ടാമത്തെ സീസൺ ജനുവരി 15 ന് പാരമൗണ്ട് പ്ലസ്സിലൂടെ സ്ട്രീം ചെയ്യാനിരിക്കെയാണ് താരത്തിന്‍റെ അപകടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...