Ariyippu Movie Review : രശ്മിക്ക് തല കുനിച്ച് നിൽക്കാൻ സൗകര്യമില്ല; ഇത് ഓരോരുത്തർക്കുമുളള അറിയിപ്പ്; റിവ്യൂ

Ariyippu Movie Review : പ്രകടനങ്ങൾ കൊണ്ട് കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയും അങ്ങേയറ്റം നീതി പുലർത്തിയപ്പോൾ പ്രേക്ഷകർക്ക് കിട്ടിയത് അറിയിപ്പ് നൽകിയ പ്രതീക്ഷയുടെ മുന്നറിയിപ്പിന്റെ ഊട്ടിയുറപ്പാണ്.

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 05:11 PM IST
  • രശ്മിയുടെ പേരിൽ ഒരു അശ്ളീല വീഡിയോ പുറത്തിറങ്ങുകയാണ്. പോരാടാൻ പോയാൽ കേസും പുലിവലുമായി മുന്നോട്ട് പോകുമെന്ന് ഭയന്ന് മിണ്ടതിരിക്കാനാണ് സമൂഹം സ്ത്രീയോട് പറയുന്നത്.
  • കാശ് കൊടുത്ത് ഒതുക്കാൻ നോക്കുന്ന പല കേസുകൾക്കും അറിയിപ്പാണ് അറിയിപ്പ്.
  • പ്രകടനങ്ങൾ കൊണ്ട് കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയും അങ്ങേയറ്റം നീതി പുലർത്തിയപ്പോൾ പ്രേക്ഷകർക്ക് കിട്ടിയത് അറിയിപ്പ് നൽകിയ പ്രതീക്ഷയുടെ മുന്നറിയിപ്പിന്റെ ഊട്ടിയുറപ്പാണ്.
Ariyippu Movie Review : രശ്മിക്ക് തല കുനിച്ച് നിൽക്കാൻ സൗകര്യമില്ല; ഇത് ഓരോരുത്തർക്കുമുളള അറിയിപ്പ്; റിവ്യൂ

തന്റെ സിനിമകളിൽ സാമൂഹിക പ്രതിബദ്ധത കൃത്യമായി അവതരിപ്പിക്കുന്ന സംവിധായകനാണ് മഹേഷ് നാരായണൻ. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകൾക്ക് അത്രമാത്രം പ്രേക്ഷകപ്രീതിയും ലഭിക്കാറുള്ളത്. അറിയിപ്പ് കാണാനായി മണിക്കൂറുകളോളം ക്യൂവിൽ നിന്ന ചില പ്രേക്ഷകർക്ക് സീറ്റ് കിട്ടാതെ മടങ്ങിയപ്പോൾ തീയേറ്ററിൽ കയ്യടികളുടെ വിപ്ലവം തീർക്കുകയാണ് അറിയിപ്പ്. പ്രകടനങ്ങൾ കൊണ്ട് കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയും അങ്ങേയറ്റം നീതി പുലർത്തിയപ്പോൾ പ്രേക്ഷകർക്ക് കിട്ടിയത് അറിയിപ്പ് നൽകിയ പ്രതീക്ഷയുടെ മുന്നറിയിപ്പിന്റെ ഊട്ടിയുറപ്പാണ്.

ഹരീഷും രശ്മിയും സ്വന്തം ജീവിതം നന്നാവാൻ വേണ്ടിയും വിദേശത്ത് പോയി സെറ്റിൽ ആവനും വേണ്ടി ഡൽഹിയിലെ തണുപ്പിൽ ചോര നീരാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്. നീതിയും പണവും ഒരു ത്രാസിൽ തൂക്കിയാൽ മനുഷ്യ മനസ്സ് എന്ത് ചിന്തിക്കും? അറിയിക്കുകയാണ് അറിയേണ്ടതാണ് അറിയിപ്പ്.

ALSO READ: IFFK 2022: റഷ്യ- യുക്രൈൻ യുദ്ധത്തിന്‍റെ പൈശാചികതയുടെ നേർച്ചിത്രം; ക്ലോൺഡികെ റിവ്യൂ

രശ്മിയുടെ പേരിൽ ഒരു അശ്ളീല വീഡിയോ പുറത്തിറങ്ങുകയാണ്. പോരാടാൻ പോയാൽ  കേസും പുലിവലുമായി മുന്നോട്ട് പോകുമെന്ന് ഭയന്ന് മിണ്ടതിരിക്കാനാണ് സമൂഹം സ്ത്രീയോട് പറയുന്നത്. (സ്വന്തം ഭർത്താവ് ഉൾപ്പെടുന്ന സമൂഹം). എന്നാൽ അതിലൊന്നും തല കുനിക്കാനും നട്ടെല്ല് വളഞ്ഞ് നിൽക്കാനും രശ്മിക്ക് സൗകര്യമില്ല. അങ്ങനെ  ചെയ്യാത്ത തെറ്റ് അംഗീകരിച്ച് നല്ലൊരു സുഖ ജീവിതം എനിക്ക് വേണ്ട എന്നുള്ള രശ്മിയുടെ വാക്ക് തീയാണ്. കാശ് കൊടുത്ത് ഒതുക്കാൻ നോക്കുന്ന പല കേസുകൾക്കും അറിയിപ്പാണ് അറിയിപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News