Appan Movie Review : "അസാധാരണമായ ഒരുപാട് ബന്ധങ്ങളുടെ കഥകൾ പറയുന്ന ഒരു ചിത്രം"; സണ്ണി വെയ്‌ന്റെ അപ്പന് പ്രശംസയുമായി മധുപാൽ

Appan First Review : ഒക്ടോബർ 28 ന് ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തിയത്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലാണ് റിലീസ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Oct 29, 2022, 01:11 PM IST
  • അസാധാരണമായ ഒരുപാട് ബന്ധങ്ങളുടെ കഥകൾ പറയുന്ന ഒരു ചിത്രമാണ് അപ്പൻ എന്നാണ് മധുപാൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
  • ആർക്കും അത്രപെട്ടെന്നൊന്നും പിടികൊടുക്കാത്ത കഥാപാത്രങ്ങങ്ങളാണ് ചിത്രത്തിൽ ഉള്ളതെന്നും പറയുന്നുണ്ട്.
  • ഒക്ടോബർ 28 ന് ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തിയത്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലാണ് റിലീസ് ചെയ്തത്.
  • ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും ആണ് ചിത്രത്തിൽ സണ്ണി വെയ്ൻ എത്തിയിരിക്കുന്നത്.
Appan Movie Review : "അസാധാരണമായ ഒരുപാട് ബന്ധങ്ങളുടെ കഥകൾ പറയുന്ന ഒരു ചിത്രം"; സണ്ണി വെയ്‌ന്റെ അപ്പന് പ്രശംസയുമായി മധുപാൽ

സണ്ണി വെയ്‌ന്റെ ഏറ്റവും പുതിയ ചിത്രം അപ്പന് പ്രശംസയുമായി മധുപാൽ. അസാധാരണമായ ഒരുപാട് ബന്ധങ്ങളുടെ കഥകൾ പറയുന്ന ഒരു ചിത്രമാണ് അപ്പൻ എന്നാണ് മധുപാൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.  കൂടാതെ ആർക്കും അത്രപെട്ടെന്നൊന്നും പിടികൊടുക്കാത്ത കഥാപാത്രങ്ങങ്ങളാണ് ചിത്രത്തിൽ ഉള്ളതെന്നും പറയുന്നുണ്ട്. ഒക്ടോബർ 28 ന് ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തിയത്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലാണ് റിലീസ് ചെയ്തത്. ഇതുവരെ കാണാത്ത  രൂപത്തിലും ഭാവത്തിലും ആണ് ചിത്രത്തിൽ സണ്ണി വെയ്ൻ എത്തിയിരിക്കുന്നത്. മജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

മധുപാലിന്റെ ഫേസ്‌ബുക്ക് കുറിപ്പ് 

അസാധാരണമായ ഒരുപാട് ബന്ധങ്ങളുടെ കഥകൾ പറയുന്ന ഒരു ചിത്രം.  മനുഷ്യരുടെ മനസ്സിൽ എന്തൊക്കെ ഒളിപ്പിച്ചു വച്ചിട്ടുണ്ടാവും. ആർക്കും അത്രപെട്ടെന്നൊന്നും പിടികൊടുക്കാത്ത കഥാപാത്രങ്ങൾ. ജീവിച്ചു തീരാനുള്ള ജീവിതം അങ്ങനെയൊന്നും അവസാനിക്കില്ല ഒരുനാൾ അപ്രതീക്ഷിതമായി അതൊരാളാൽ തീർക്കപ്പെടും.  എന്തും എപ്പോഴും സംഭവിച്ചേക്കാം. ആഴങ്ങളിൽ ഇരുട്ടുപോലെ ചിലപ്പോൾ മാത്രം വെളിച്ചം ഒരു പ്രകാശ രേഖയായി കടന്നുപോയേക്കാം. അപ്പോൾ തെളിയുന്ന അത്ഭുതങ്ങൾ കാണാം. അലൻസിയറും സണ്ണിയും അനന്യയും പൗളിൻ ചേച്ചിയും ഗ്രേസ് ആന്റണിയും അനിലും ഒപ്പം രാധികയും നിറങ്ങളായി ആ വിസ്മയ കാഴ്ച തീർക്കുന്നു.
മഞ്ജുവും ജയകുമാറും ചേർത്ത നിറക്കൂട്ട് വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. എത്ര പറഞ്ഞാലും തീരാത്ത ഒരു കഥ...
സണ്ണി വെയ്ൻ, അകം നിറഞ്,അലൻസിയർ....നിങ്ങളുടെ ആട്ടത്തിന്  അഭിനന്ദനങ്ങൾ
അപ്പന് പിന്നിൽ നിന്നവർക്ക്.. കരുത്തേകിയതിന്....
ആശംസകൾ

ALSO READ: Appan Movie OTT Release : സണ്ണി വെയ്ൻ ചിത്രം അപ്പൻ ഒടിടി സ്ട്രീമിങ് ആരംഭിച്ചു; എവിടെ കാണാം?

സണ്ണി വെയ്നെ കൂടാതെ അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അലൻസിയർ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. കുടുംബപശ്ചാത്തലത്തിലുള്ള ഒരു ഡാർക്ക് കോമഡി വിഭാഗത്തിൽ എത്തിയിരിക്കുന്ന ചിത്രമാണ് അപ്പൻ.

സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു. കുപ്പിച്ചില്ലിന്‍റെ മൂർച്ചയുള്ള ഒരു സിനിമ എന്നാണ് രഘുനാഥ് പലേരി സിനിമയെ കുറിച്ച് അഭിപ്രായപ്പെട്ടത്. 

അരക്ക് കീഴോട്ട് തളർന്ന് കട്ടിലിൽ ജീവിതം നയിക്കുന്ന ഒരു അപ്പന്റെയും സ്വത്തിന് വേണ്ടി അദ്ദേഹത്തിന്റെ മരണം കാത്ത് നിൽക്കുന്ന ഭാര്യയുടേം മക്കളുടെയും മരുമക്കളുടെയും കുടുംബ ജീവിതത്തിലെ കാഴ്ചകളാണ് സിനിമയുടെ ഇതിവൃത്തം. അപ്പന്റെ വേഷമാണ് ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രം തന്നെ ചെയ്യുന്ന അലൻസിയറുടേത്. സണ്ണി വെയ്‌നും ഗ്രെയ്സ് ആന്റണിയും മക്കളുടെ വേഷമാണ് കൊകാര്യം ചെയ്യുന്നത്. അനന്യയും വിജിലേഷും മരുമക്കളുടെ വേഷവും പോളി വത്സൻ അലൻസിയറുടെ ഭാര്യയുടെ വേഷവും ചെയ്യുന്നു. പുതുമുഖ താരമായ രാധിക രാധാകൃഷ്ണനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എല്ലാ പ്രധാന കഥാപാത്രങ്ങളും ചിത്രത്തിൽ നെഗറ്റീവ് സ്വഭാവമാണ് പുലർത്തുന്നത് എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

തൊടുപുഴയിലാണ് സിനിമ ചിത്രീകരിച്ചത്. ജോസ്‌കുട്ടി മഠത്തിൽ രഞ്ജിത് മണമ്പ്രക്കാട്ട് എന്നിവർ ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെയും സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം - പപ്പു, വിനോദ് ഇല്ലമ്പള്ളി എഡിറ്റര്‍ - കിരണ്‍ ദാസ്, സംഗീതം - ഡോണ്‍ വിന്‍സെന്റ്, ഗാനരചന - അന്‍വര്‍ അലി, സിങ്ക് സൗണ്ട് - ലെനിന്‍ വലപ്പാട്, സൗണ്ട് ഡിസൈന്‍ - വിക്കി, കിഷാന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ദീപു ജി പണിക്കര്‍, മേക്കപ്പ് - റോണെക്‌സ് സേവ്യര്‍, ആര്‍ട്ട് - കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യൂം - സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ - സുരേഷ്, സ്റ്റില്‍സ് - റിച്ചാര്‍ഡ്,ഷുഹൈബ്, ഡിസൈന്‍സ് - ഓള്‍ഡ് മങ്ക്‌സ്,ഷിബിൻ സി ബാബു, പി ആര്‍ ഒ - മഞ്ജു ഗോപിനാഥ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News