Anuragam Ott Release: അനുരാ​ഗം ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

Anuragam Movie Ott Update: എച്ച്ആർ എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് അനുരാ​ഗം സ്ട്രീം ചെയ്യുന്നത്. ഇത് കാണുന്നതിനായി ഈ ഒടിടി ആപ് പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യണം.  

Written by - Zee Malayalam News Desk | Last Updated : Jul 7, 2023, 03:14 PM IST
  • വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയം പറ‍ഞ്ഞ ചിത്രമാണ് അനുരാ​ഗം.
  • ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത അശ്വിൻ ജോസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്.
  • ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിച്ചത്.
Anuragam Ott Release: അനുരാ​ഗം ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് "അനുരാഗം". മെയ് 5ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. എച്ച്ആര്‍ എന്ന ഒടിടി പ്ലാറ്റ്‍ഫോമിലാണ് ചിത്രം ഇപ്പോൾ സ്ട്രീം ചെയ്യുന്നത്. ​ഗൂ​ഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ ആപ്പ്സ്റ്റോറിലും എച്ച്ആർ ഒടിടി ആപ്പ് (HR OTT App) ലഭ്യമാണ്.

വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയം പറ‍ഞ്ഞ ചിത്രമാണ് അനുരാ​ഗം. ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത അശ്വിൻ ജോസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ജോണി ആന്റണി, ദേവയാനി, ഷീല, ​ഗൗതം വാസുദേവ് മേനോൻ, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമായി.

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിച്ചത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ. സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ആണ് ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചത്. പാട്ടുകൾ എഴുതിയത് മനു മഞ്ജിത്ത്, മോഹൻ രാജ്, ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്.

Also Read: The Nun 2: വലാക് വീണ്ടും വരുന്നു; ഭയം നിറച്ച് 'ദി നൺ 2' ട്രെയിലറെത്തി

ചിത്രത്തിലെ "അനുരാഗ സുന്ദരി" എന്ന വീഡിയോ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു. ഇറങ്ങി ഒരു ദിവസം കൊണ്ട് ടോപ് 10 ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. അനുരാഗത്തിലെ ആദ്യ ഗാനമായ ‘ചില്ല് ആണേ’ യൂട്യൂബിൽ പത്ത് ലക്ഷം വ്യൂസിന് മുകളിൽ നേടി ട്രെൻഡിങ്ങ് ആയിരുന്നു. 

കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സിങ് -ഫസൽ എ ബക്കർ,കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ് - മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, പിആർ & ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News