Anugraheethan Antony OTT Release: അനുഗ്രഹീതൻ ആൻറണി ഒടിടി റിലീസായി

സണ്ണി വെയിൻ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി

Written by - Zee Malayalam News Desk | Last Updated : Jul 17, 2021, 09:13 PM IST
  • സണ്ണി വെയിൻ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി.
  • 96ലൂടെ പ്രശസ്തയായ ഗൗരി കിഷന്‍ ആണ് ചിത്രത്തിലെ നായിക
  • ആന്റണി എന്ന കഥാപാത്രമായാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്.
Anugraheethan Antony OTT Release: അനുഗ്രഹീതൻ ആൻറണി ഒടിടി റിലീസായി

മലയാളികൾ ഏറെ കാത്തിരുന്ന അനുഗ്രഹീതൻ ആൻറണി ഒടിടിയിൽ റിലീസായി. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസായത്. അമേരിക്കയിലാണ് റിലീസ്. ഇന്ത്യയിൽ ചിത്രത്തിൻറെ വിതരണം മനോരമ മാക്സിനാണ്. നേരത്തെ ഇന്ത്യയിലും ചിത്രത്തിൻറെ വിതരണം ആമസോൺ പ്രൈമായിരുന്നു. എന്നാൽ പിന്നീട് ഇതിൽ മാറ്റം വന്നിരുന്നു.

സണ്ണി വെയിൻ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. 96ലൂടെ പ്രശസ്തയായ ഗൗരി കിഷന്‍ ആണ് ചിത്രത്തിലെ നായിക. ആന്റണി എന്ന കഥാപാത്രമായാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്.

ALSO READ : Chathur Mukham Review: ആ നിഗൂഢതകളിൽ ഇരുണ്ട മറകളിൽ എവിടെയൊ പ്രേതങ്ങളുണ്ട്, നിങ്ങളുടെ തൊട്ടടുത്തവിടെ ഒരു പക്ഷെ?

സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജിഷ്ണു എസ് നായര്‍, അശ്വിന്‍ പ്രകാശ്, എന്നിവരുടെ കഥയ്ക്ക് നവീന്‍ ടി മണലിലാലാണ് തിരക്കഥ ഒരുക്കിയത്.  സെല്‍വകുമാര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. തൊടുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.
 

ഫാന്റസി ഡ്രാമ എന്ന നിലയിൽ ഏറെ രസകരമായ മൂഹൂർത്തങ്ങളുളള  സണ്ണി വെയ്ൻ ചിത്രമാണ് അനുഗ്രഹീതൻ ആൻ്റണി. സണ്ണിക്കൊപ്പം ഒരു നായയും പ്രധാന കഥാപാത്രമാവുന്ന ചിത്രം ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News