Antony Movie : മാസായി ജോജുവും കല്യാണിയും; ജോഷി ചിത്രം ആന്റണിയുടെ ട്രെയിലർ

Antony Movie Trailer : പൊറുഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി.

Written by - Zee Malayalam News Desk | Last Updated : Nov 27, 2023, 06:48 PM IST
  • പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ആന്റണി'.
  • ചിത്രം ഈ ആഴ്ചയിൽ തിയറ്ററുകളിൽ എത്തിയേക്കും
Antony Movie : മാസായി ജോജുവും കല്യാണിയും; ജോഷി ചിത്രം ആന്റണിയുടെ ട്രെയിലർ

ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ചിത്രം 'ആന്റണി' ട്രെയിലർ പുറത്ത് . പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ആന്റണി'. ചിത്രം ഈ ആഴ്ചയിൽ തിയറ്ററുകളിൽ എത്തിയേക്കും. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോൾ നിർമ്മിക്കുന്ന ചിത്രത്തിൽ നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകളിൽ സുശീൽ കുമാർ അഗർവാൾ,രജത് അഗർവാൾ, നിതിൻ കുമാർ എന്നിവരും ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ എന്നിവരും സഹ നിർമ്മാതാക്കളാകുന്നു. ഷിജോ ജോസഫാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.  ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ് സ്വന്തമാക്കി. സിനിമയുടെ ടീസർ നാളെ ഒക്ടോബർ 

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് "സരിഗമ"  സ്വന്തമാക്കി. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവർ ആയിരുന്നു. അവർ തന്നെ ആണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. സൂപ്പർ ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിനെക്കാൾ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകർ ആന്റണിക്കായി കാത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ആന്റണിയുടെ ഓരോ അപ്‌ഡേറ്റും ആരാധകർ  ആവേശത്തോടെ ആണ് സ്വീകരിക്കുന്നത്. ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധർക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഏറെ തരംഗം തീർത്തിരുന്നു.

ALSO READ : Kantara A Legend: "ഇത് പ്രകാശമല്ല ദർശനമാണ്", കാന്താരാ എ ലെജൻഡിന്റെ ടീസറും ഫസ്റ്റ് ലുക്കും എത്തി മക്കളേ..

ആന്റണിയിൽ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ജോജു ജോർജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രം ആയി ജോജു ജോർജ്ജ് എത്തിയത്. ജോജുവിന്റെ കരിയറിലെ ഏറ്റവും പവർ ഫുൾ മാസ്സ് കഥാപാത്രവും ഏറെ ആരാധകർ ഉള്ള കഥാപാത്രം കൂടിയായിരുന്നു കാട്ടാളൻ പോറിഞ്ചു. പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷംസംവിധായകൻ ജോഷിയും-ജോജുവും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെ ആണ്.

രചന - രാജേഷ് വർമ്മ, ഛായാഗ്രഹണം - രണദിവെ, എഡിറ്റിംഗ് - ശ്യാം ശശിധരന്‍, സംഗീത സംവിധാനം - ജേക്സ് ബിജോയ്,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് - റോണക്സ് സേവ്യര്‍, സ്റ്റിൽസ് - അനൂപ് പി ചാക്കോ, വിതരണം - ഡ്രീം ബിഗ് ഫിലിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ - രാജശേഖർ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ഷിജോ ജോസഫ് , പി ആർ ഒ - ശബരി.മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. ലോകമൊട്ടാകെ  നവംബര്‍ റിലീസ് ആയി തയ്യാറാവുന്ന ചിത്രം കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News