ഷെയ്ൻ നിഗം ചിത്രത്തിന്റെ റീമേക്ക്; നായകനായി ആമീർ ഖാന്റെ മകൻ

മലയാളി യുവ താരം ഷെയ്ൻ നിഗം നായകനായ 'ഇഷ്‌ക് ' എന്ന ചിത്രത്തിന്റെ  റീമേക്കിലൂടെയാണ് താരപുത്രന്റെ സിനിമാ  അരങ്ങേറ്റം.

Written by - Sneha Aniyan | Last Updated : Oct 17, 2020, 03:10 PM IST
  • 'മദർ കവറേജ് ആൻഡ് ചിൽഡ്രൻ' എന്ന വിഖ്യാത നാടകത്തെ അടിസ്ഥാനമാക്കിയാക്കിയായിരുന്നു താക്കൂർ പദംസിയുടെ നാടകം.
  • നീരജ് പാണ്ഡെയാണ് റൊമാന്റിക് ത്രില്ലർ ചിത്രം ഹിന്ദിയിൽ അണിയിച്ചൊരുക്കുന്നത്.
ഷെയ്ൻ നിഗം ചിത്രത്തിന്റെ റീമേക്ക്; നായകനായി ആമീർ ഖാന്റെ മകൻ

ബോളിവുഡിൽ അരങ്ങേറാനൊരുങ്ങി മറ്റൊരു ത്താറെ പുത്രൻ കൂടി. ബോളിവുഡ് നടൻ ആമീർ ഖാന്റെ (Aamir Khan) മകൻ ജുനൈദ് ഖാനാണ്  ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നത്. മലയാളി യുവ താരം ഷെയ്ൻ നിഗം നായകനായ 'ഇഷ്‌ക് ' എന്ന ചിത്രത്തിന്റെ  റീമേക്കിലൂടെയാണ് താരപുത്രന്റെ സിനിമാ  അരങ്ങേറ്റം.

മൂന്നു  വർഷമായി നാടക രംഗത്ത് സജീവമായ ജുനൈദ്  ക്വാസർ താക്കൂർ പദംസിയൊരുക്കിയ  നാടകത്തിലൂടെയാണ്  അരങ്ങേറിയത്. ജർമ്മൻ നാടകകൃത്ത്  ബെർട്ടോൾട്ട് ബ്രെക്റ്റിന്റ  'മദർ കവറേജ് ആൻഡ് ചിൽഡ്രൻ' എന്ന വിഖ്യാത നാടകത്തെ അടിസ്ഥാനമാക്കിയാക്കിയായിരുന്നു  താക്കൂർ പദംസിയുടെ നാടകം.

ALSO READ | ട്രാന്‍സ്‌ജെന്‍ഡര്‍ സജനയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പു നല്‍കി ആരോഗ്യമന്ത്രി കെ കെ ശൈലജ

ഇതിനു പുറമെ, എ ഫാമിങ് സ്റ്റോറി, എ ഫ്യു ഗുഡ് മാൻ, മെഡിയ, ബോൺ  ഓഫ് കണ്ടൻഷൻ എന്നീ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിലെ പൂർവ വിദ്യാർത്ഥി  ജുനൈദ്.

ഷെയ്ൻ നിഗം(Shane Nigam), ആൻ ശീതൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയ 'ഇഷ്‌ക്' സംവിധാനം ചെയ്തത് അനുരാജ് മനോഹറാണ്. നീരജ് പാണ്ഡെയാണ്  റൊമാന്റിക് ത്രില്ലർ ചിത്രം ഹിന്ദിയിൽ അണിയിച്ചൊരുക്കുന്നത്.  

Trending News