Amala Paul : അമല പോളിന്റെ പുതിയ ത്രില്ലർ ചിത്രം എത്തുന്നു; Kudi Yedamaithe

താരം തന്നെയാണ് ചിത്രത്തിൻറെ വിവരങ്ങൾ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് (Social Media Account) വിവരം അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2021, 01:10 PM IST
  • ചിത്രത്തിൻറെ ടീസർ പോസ്റ്ററും ഇതിനോടൊപ്പം പങ്ക് വെച്ചിട്ടുണ്ട്.
  • താരം തന്നെയാണ് ചിത്രത്തിൻറെ വിവരങ്ങൾ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് (Social Media Account) വിവരം അറിയിച്ചത്.
  • ചിത്രത്തിൽ രാഹുൽ വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.
  • റാം വിഘ്‌നേഷിന്റെ ചിത്രം സംവിധാനം ചെയ്യുന്നത് പവൻ കുമാറാണ് .
Amala Paul : അമല പോളിന്റെ പുതിയ ത്രില്ലർ ചിത്രം എത്തുന്നു; Kudi Yedamaithe

Hyderabad : അമല പോളിന്റെ (Amala Paul) ഏറ്റവും പുതിയ ചിത്രം കുടി യാദമൈതെ (Kudi Yedamaithe) എന്ന ചിത്രം എത്തുന്നു. ചിത്രത്തിൻറെ ടീസർ പോസ്റ്ററും ഇതിനോടൊപ്പം പങ്ക് വെച്ചിട്ടുണ്ട്.  താരം തന്നെയാണ് ചിത്രത്തിൻറെ വിവരങ്ങൾ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് (Social Media Account) വിവരം അറിയിച്ചത്. ചിത്രത്തിൽ രാഹുൽ വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

 റാം വിഘ്‌നേഷിന്റെ ചിത്രം സംവിധാനം ചെയ്യുന്നത് പവൻ കുമാറാണ് . ജനശ്രദ്ധ നേടിയ യു ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾക്ക് ശേഷം പവൻ കുമാർ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കുടി യാദമൈതെ. ചിത്രത്തിൻറെ ടീസർ (Teaser) പോസ്റ്റർ തന്നെ ത്രില്ലിങ്ങായി ആണ് ചിത്രീകരിച്ചിരിക്കുന്നത്.

ALSO READ: Allu Arjun's Pushpa : അല്ലു അർജുന്റെ പുഷ്പയുടെ ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും

ചിത്രം ഓൺലൈൻ സ്ട്രീമിംഗ് സൈറ്റായ ആഹായിലൂടെയാണ് (Aha) റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ അമല പോൾ പോലീസ് ഉദ്യോഗസ്ഥയായി ആണ് എത്തുന്നത്. അതെ സമയം രാഹുൽ വിജയ് (Rahul Vijay) ചിത്രത്തിൽ ഡെലിവറി ബോയി ആയി ആണ് എത്തുന്നത്. ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് കുടി യാദമൈതെ.

ALSO READ: Aarattu Movie : പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേ ഒരു ലക്ഷ്യം, സ്വയം പര്യാപ്തതയാണ് വേണ്ടത് ; കട്ടയ്ക്ക് കൂടെയുണ്ടെന്ന് Mohanlal ന്റെ നെയ്യാറ്റിൻകര ഗോപൻ

അമലാപോൾ അവസാനമായി അഭിനയിച്ചത് തെലുങ്കു ആന്തോളജിയിലാണ്. പിത്ത കഥാലു എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. അതിൽ നന്ദു റെഡ്‌ഡി സംവിധാനം ചെയ്‌ത കഥയിലാണ് അഭിനയിച്ചത്. ഇത് കൂടാതെ മലയാള ചിത്രം ആട് ജീവിതവും തമിഴ് ചിത്രം അതോ അന്ത പർവ പോലെ എന്ന ചിത്രവും പുറത്തിറങ്ങാനിരിക്കുന്ന മറ്റ് ചിത്രങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News