Kalki 2898 AD; 'അതിഗംഭീര ദൃശ്യവിസ്മയം'; കൽക്കിയെ പ്രശംസിച്ച് അല്ലു അർജുൻ

Allu Arjun praises Kalki 2898 AD: ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന കഥയാണ് കൽക്കിയിൽ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 30, 2024, 11:21 AM IST
  • നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് കൽക്കിയിൽ അണിനിരക്കുന്നത്.
  • പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
  • പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
Kalki 2898 AD; 'അതിഗംഭീര ദൃശ്യവിസ്മയം'; കൽക്കിയെ പ്രശംസിച്ച് അല്ലു അർജുൻ

ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് പ്രഭാസ് നായകനായ വൈജയന്തി മൂവീസിന്റെ നാഗ് അശ്വിൻ ചിത്രം കൽക്കി 2898 എ ഡി. പ്രേക്ഷകരും സിനിമാപ്രവർത്തകരും നിരൂപകരും ഒരേപോലെ ചിത്രത്തെ പ്രശംസിക്കുകയാണ്. ഇപ്പോഴിതാ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുനും കൽക്കിയെ പ്രകീർത്തിച്ചു കൊണ്ട് സമൂഹമാധ്യമത്തിൽ അഭിപ്രായം അറിയിച്ചിരിക്കുന്നു. 

അതിഗംഭീര ദൃശ്യവിസ്മയമാണ് കൽക്കി എന്നാണ് അല്ലു അർജുൻ കൽക്കിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളായ പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷ പഠാനി എന്നിവരെയും, അണിയറപ്രവർത്തകരെയും, നിർമ്മാതാക്കളെയും സംവിധായകനെയും പ്രശംസിക്കാനും താരം മറന്നില്ല. താരത്തിന് കൽക്കി എത്രത്തോളം ഇഷ്ടപ്പെട്ടുവെന്നത് ഈ പോസ്റ്റിലൂടെ വ്യക്തമാണ്.

ALSO READ: ഇതാണ് ക്യാപ്റ്റൻ! 'കൽക്കി 2898 എഡി'യിലെ ദുൽഖറിന്റെ ക്യാരക്ടർ പോസ്റ്റർ
 
ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ദീപിക പദുകോണും അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കമൽ ഹാസൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കൽക്കിക്ക് ഉണ്ട്. ദുൽഖർ സൽമാൻ, ദിഷ പഠാനി, പശുപതി, ശോഭന, അന്നാ ബെൻ, ശാശ്വത ചാറ്റർജി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

ജോർജ്ജ് സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് ‘കൽക്കി 2898 എഡി’യുടെയും പാട്ടുകൾ ഒരുക്കുന്നത്. വിതരണം: എഎ ഫിലിംസ്. പി.ആർ.ഒ: ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News