Katrina Vicky Wedding: വിക്കി-കത്രീന വിവാഹം നടക്കില്ലേ?

വിക്കി കൗശലിന്റെയും (Vicky Kaushal) കത്രീന കൈഫിന്റെയും (Katrina Kaif) വിവാഹത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നാടെങ്ങും.   വിവാഹത്തിന്റെ മാസവും ദിനവും എന്ന് വേണ്ട വിവാഹത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Written by - Ajitha Kumari | Last Updated : Nov 26, 2021, 11:20 AM IST
  • വിക്കി-കത്രീന വിവാഹത്തിന്റെ സത്യം
  • വിക്കിയുടെ സഹോദരിയുടെ വെളിപ്പെടുത്തൽ
  • സഹോദരനുമായി സംസാരിച്ചതായി അവർ പറഞ്ഞു
Katrina Vicky Wedding: വിക്കി-കത്രീന വിവാഹം നടക്കില്ലേ?

Katrina Vicky Wedding: വിക്കി കൗശലിന്റെയും (Vicky Kaushal) കത്രീന കൈഫിന്റെയും (Katrina Kaif) വിവാഹത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നാടെങ്ങും.   വിവാഹത്തിന്റെ മാസവും ദിനവും എന്ന് വേണ്ട വിവാഹത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

എന്നാൽ ഇതിനിടയിൽ വിക്കി കൗശലിന്റെ (Vicky Kaushal) അടുത്ത ബന്ധു നടത്തിയ വെളിപ്പെടുത്തൽ അക്ഷരാർത്ഥത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.   

Also Read: Katrina Kaif Vicky Kaushal Engagement: കത്രീന കൈഫിനെ സ്വന്തമാക്കാനുള്ള താരങ്ങളുടെ മത്സരത്തില്‍ വിജയം നേടി വിക്കി കൗശല്‍?

വിക്കി കൗശലിന്റെയും (Vicky Kaushal) കത്രീന കൈഫിന്റെയും (Katrina Kaif) വിവാഹത്തെക്കുറിച്ചുള്ള സസ്പെൻസ് തുടരുകയാണ്.  ഒരുവശത്ത് ചിലർ പറയുന്നത് ഇവരുടെ വിവാഹം ഉറപ്പിച്ചെന്നാണ് എന്നാൽ മറുവശത്ത് ചിലർ ഈ വാർത്ത നിഷേധിക്കുകയാണ്.  ഇതിനിടയിലാണ് വിവാഹ വാർത്തയെ കുറിച്ചുള്ള വിക്കി കൗശലിന്റെ (Vicky Kaushal) ഒരു ബന്ധുവിന്റെ വെളിപ്പെടുത്തൽ.  

വിക്കിയുടെ കസിൻ സിസ്റ്ററാണ് ഇത്തരം ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.  അവർ പറയുന്നത് വിക്കിയും കത്രീനയും വിവാഹിതരാകുന്നില്ലെന്നാണ് (Vicky Katrina Wedding).  

Also Read: Breaking News: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു 

ഇരു താരങ്ങളിൽ നിന്നോ അവരുടെ കുടുംബത്തിൽ നിന്നോ വിവാഹത്തയെ കുറിച്ചുള്ള ഒരു വാർത്തയും ഇതുവരെ പുറത്തുവന്നിട്ടില്ല.  ഇതിനെക്കുറിച്ച് വന്നിട്ടുള്ള വാർത്തകളൊക്കെ മാധ്യമ സൃഷ്‌ടികളാണ്.  ഒരു മാധ്യമ വെബ്സൈറ്റുമായുള്ള പ്രത്യേക സംഭാഷണത്തിനിടെ വിക്കി കൗശലിന്റെ (Vicky Kaushal) ബന്ധുവായ ഡോ. ഉപാസന വോറ ഈ വിവാഹ വാർത്ത നിഷേധിക്കുകയായിരുന്നു. 

മാത്രമല്ല ഇത് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വെറുമൊരു അഭ്യൂഹം മാത്രമാണെന്നും പറഞ്ഞു.  ഇവരുടെ ഈ വാക്കുകൾ അങ്ങനെ അങ്ങ് തള്ളി കളയാനും പറ്റില്ല കാരണം ഇവർ വിക്കിയുടെ കുടുംബത്തിലെ അംഗമാണ് അതായത് കസിൻ സിസ്റ്റർ.  അതുകൊണ്ടുതന്നെ വെറും വാക്കാവില്ല എന്നും റിപ്പോർട്ടുണ്ട്. 

Also Read: Cool Zodiac: ഈ രാശിക്കാർ കോപത്തെ അതിജീവിക്കും, നിങ്ങളും ഉൾപ്പെടുമോ?

 

വിവാഹ ഒരുക്കങ്ങൾ മുതൽ തീയതി വരെ പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വെറും കിംവദന്തി മാത്രമാണെന്ന് വിക്കി കൗശലിന്റെ (Vicky Kaushal) ബന്ധുവായ ഡോ.ഉപാസന പറയുന്നു. വിവാഹമൊന്നും നടക്കുന്നില്ല എന്നു പറഞ്ഞ ഉപാസന ഇതെല്ലം നിങ്ങളുടെ മാധ്യമ സൃഷ്‌ടി മാത്രമാണെന്നും അത്തരം കാര്യങ്ങൾ ഉണ്ടായാൽ അവർ അത് നിങ്ങളെ അറിയിക്കുമെന്നും വ്യക്തമാക്കി. 

ബോളിവുഡിൽ പലപ്പോഴും ഇത്തരം കിംവദന്തികൾ ഉയരാറുണ്ട് പിന്നീട് മനസിലാകും അത് മറ്റെന്തോ  കാര്യമായിരുന്നുവെന്ന്. ഇതൊക്കെ താൽക്കാലിക റൂമേഴ്‌സ് മാത്രമാണ്. അടുത്തിടെ ഞാൻ എന്റെ സഹോദരനായ വിക്കി കൗശലുമായി (Vicky Kaushal) സംസാരിച്ചിരുന്നുവെന്നും. ഇത്തരം ഒരു കാര്യവും വിക്കിയുടെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നില്ലയെന്നും ഈ വിഷയത്തിൽ മറ്റൊന്നും പറയാൻ താൻ ആഗ്രഹിക്കുന്നില്ലയെന്നും അവർ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News