വിക്കി-കത്രീന വിവാഹം ഉടന്‍?

ഉറി, റാസി, സഞ്ജു തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിക്കി കൗഷല്‍. മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ച് മുന്നേറുന്ന വിക്കി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ്. 

Last Updated : Nov 26, 2019, 12:26 PM IST
  • പുതുവര്‍ഷ രാത്രിയില്‍ ഇരുവരും ഡേറ്റിംഗിന് പദ്ധതിയിട്ടിട്ടുണ്ടെന്നും വാര്‍ത്ത.
  • തങ്ങള്‍ ബോളിവുഡിലെ മികച്ച ജോഡിയായിരിക്കു൦ -കത്രീന
  • വിക്കി കൗഷല്‍ പ്രണയത്തിലാണെന്ന് രാധിക ആപ്തെയും വെളിപ്പെടുത്തിയിരുന്നു.
വിക്കി-കത്രീന വിവാഹം ഉടന്‍?

ഉറി, റാസി, സഞ്ജു തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിക്കി കൗഷല്‍. മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ച് മുന്നേറുന്ന വിക്കി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ്. 

ഹര്‍ലീന്‍ സേതിയുമായി വേര്‍പിരിഞ്ഞ വിക്കി കത്രിന കൈഫ്‌, ഭൂമി പട്നേക്കര്‍ എന്നിവരുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചലച്ചിത്ര താരവു൦ മലയാളിയുമായ മാളവിക മോഹനനുമായി വിക്കി പ്രണയത്തിലാണെന്നും ഇതിനിടെ വാര്‍ത്തകള്‍ പരന്നിരുന്നു. 

എന്നാല്‍, പ്രേക്ഷകരുടെ പ്രിയ താരങ്ങളായ വിക്കി കൗശലും ബോളിവുഡ് ബ്യൂട്ടി ക്വീന്‍ കത്രിന കൈഫു൦ വിവാഹിതരാകുന്നു എന്നതാണ് ഇപ്പോള്‍ ബോളിവുഡിലെ പ്രധാന വാര്‍ത്ത. 

താരങ്ങള്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വിഷയത്തില്‍ ലഭ്യമായിട്ടില്ല. 

പുതുവര്‍ഷ രാത്രിയില്‍ ഇരുവരും ഡേറ്റിംഗിന് പദ്ധതിയിട്ടിട്ടുണ്ടെന്നും ഇതിനായി അമേരിക്കയിലേക്ക് പോകാനും സാധ്യതയുണ്ട്. വിക്കിയ്ക്കൊപ്പം അഭിനയിക്കാനുള്ള താല്‍പര്യം കത്രീന പ്രകടിപ്പിച്ചതായി 'കോഫി വിത്ത് കരണ്‍' എന്ന ഷോയില്‍ കരണ്‍ വെളിപ്പെടുത്തിയിരുന്നു. 

വിക്കിയോടൊപ്പം അഭിനയിക്കാന്‍ ഇഷ്ടമാണെന്നും , തങ്ങള്‍ ബോളിവുഡിലെ മികച്ച ജോഡിയായിരിക്കുമെന്നും കത്രീന പറഞ്ഞിരുവെന്ന് കരണ്‍ പറഞ്ഞിരുന്നു. 

വിക്കി അതിഥിയായി എത്തിയപ്പോഴായിരുന്നു സംവിധായകന്‍റെ വെളിപ്പെടുത്തല്‍.ഇത് കേട്ട് വിക്കി ബോധരഹിതനാകുന്നതു പോലെ അഭിനയിക്കുകയും ചെയ്തു.

കൂടാതെ, വിക്കി കൗഷല്‍ പ്രണയത്തിലാണെന്ന് രാധിക ആപ്തെയും വെളിപ്പെടുത്തിയിരുന്നു. നേഹാ ധൂപിയ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍. 

പ്രണയം തുറന്ന് വെളിപ്പെടുത്തണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്ന കമിതാക്കള്‍ ആരാണ് എന്ന നേഹയുടെ ചോദ്യത്തിന് രാധികയുടെ മറുപടി വിക്കി എന്നായിരുന്നു.

എന്താണെങ്കിലും ബോളിവുഡിലെ പ്രണയവും വിവാഹമെല്ലാം ആഘോഷമാക്കാറുള്ള ആരാധകര്‍ വിക്കി-കത്രീന പ്രണയവും ഏറ്റെടുത്തിരിക്കുകയാണ്.  

പ്രിയങ്ക ചോപ്ര- നിക്, ദീപിക പദുകോണ്‍-രണ്‍വീര്‍ സി൦ഗ്, അനുഷ്ക- വിരട് കോഹ്ലി എന്നിവരുടെ വിവാഹ൦ ആഘോഷമാക്കിയ ആരാധകര്‍ വിക്കി-കത്രീന വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍.

Trending News