ആലിയ ഭട്ട് ഹോളീവുഡിലേക്ക്; വൻ താരനിര ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് മേയ് പകുതിയോടെ കൂടി ആരംഭിക്കും

കരൺ ജോഹറിന്‍റെ സംവിധാനത്തിൽ രൺവീർ സിങ്ങ് നായകനായി എത്തുന്ന 'റോക്കി ഓർ റാണി കീ പ്രേം കഹാനി' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങാണ് നിലവിൽ നടക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 8, 2022, 09:41 AM IST
  • സ്പൈ ത്രില്ലർ കാറ്റഗരിയിലുള്ള ഈ ചിത്രം ടോം ഹാർപ്പർ ആണ് സംവിധാനം ചെയ്യുന്നത്
  • ആഗസ്റ്റ് വരെയും ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തിരക്കിൽ ആയിരിക്കും ആലിയ എന്നാണ് സൂചന
  • നിലവിലെ ചിത്രങ്ങളുടെ ഷൂട്ടിങ്ങ് അവസാനിച്ച ശേഷം ആലിയ സഞ്ജയ് ലീല ഭൻസാലിയുടെ ചിത്രത്തിൽ വീണ്ടും നായികയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ
ആലിയ ഭട്ട് ഹോളീവുഡിലേക്ക്; വൻ താരനിര ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് മേയ് പകുതിയോടെ കൂടി ആരംഭിക്കും

alia bhatt latest hollywood movie: വിവാഹ ശേഷം ഷൂട്ടിങ്ങ് തിരക്കുകളിൽ നിന്ന് ആലിയ കുറച്ച് കാലം മാറി നിന്നിരുന്നു. ഇതിനിടയിൽ പല ചിത്രങ്ങളും ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമാകാനൊരുങ്ങുകയാണ് താരം എന്നാണ് ബോളിവുഡിൽ നിന്നും പുറത്ത് വരുന്ന പുതിയ വാർത്തകൾ.

കരൺ ജോഹറിന്‍റെ സംവിധാനത്തിൽ രൺവീർ സിങ്ങ് നായകനായി എത്തുന്ന 'റോക്കി ഓർ റാണി കീ പ്രേം കഹാനി' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങാണ് നിലവിൽ നടക്കുന്നത്. ഇത് പൂർത്തിയാക്കിയ ശേഷം ആലിയ ഹോളീവുഡിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന. 'പിങ്ക് വില്ല' പുറത്ത് വിട്ട റിപ്പോർട്ടുകൾ താരം മേയ് പകുതിയോടുകൂടി ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി ആലിയ ഇംഗ്ലണ്ടിലേക്ക് പോകും. 'ഹാർട്ട് ഓഫ് സ്റ്റോൺ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആലിയ ഭട്ടിനോടൊപ്പം ഗാൽ ഗഡോട്ട്, ജാമി ഡോർനൻ തുടങ്ങി ഒരു വൻ താരനിര തന്നെ അഭിനയിക്കുന്നുണ്ട്. 

ALSO READ:Dr Strange in the Multiverse of Madness Review: കയ്യടി നേടി വാണ്ട, പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ ഡോക്ടർ സ്ട്രെയ്ഞ്ച്; ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് റിവ്യൂ

സ്പൈ ത്രില്ലർ കാറ്റഗരിയിലുള്ള ഈ ചിത്രം ടോം ഹാർപ്പർ ആണ് സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് വരെയും ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തിരക്കിൽ ആയിരിക്കും ആലിയ എന്നാണ് സൂചനകൾ. 2023 ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹാർട്ട് ഓഫ് സ്റ്റോണിന്‍റെ ഷൂട്ടിങ്ങിന് ശേഷം സെപ്റ്റംബറോട് കൂടി ഫറാൻ അക്തർ സംവിധാനം ചെയ്യുന്ന 'ജീ ലേ സരാ' എന്ന ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കും. ഈ ചിത്രത്തിൽ പ്രിയങ്ക ചോപ്രയും കത്രീന കൈഫും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

 ഒരു റോഡ് മൂവിയായ 'ജീ ലേ സരാ'  ഇന്ത്യയുടെ  വിവിധ സ്ഥലങ്ങളിൽ വച്ചാണ് ഷൂട്ട് ചെയ്യാനൊരുങ്ങുന്നത്. തന്‍റെ നിലവിലെ ചിത്രങ്ങളുടെ ഷൂട്ടിങ്ങ് അവസാനിച്ച ശേഷം ആലിയ തന്‍റെ ഇഷ്ട സംവിധായകനായ സഞ്ജയ് ലീല ഭൻസാലിയുടെ ചിത്രത്തിൽ വീണ്ടും നായികയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. 'ബൈജു ബാവ്‍ര' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ രൺവീർ സിങ്ങാണ് നായകനായി എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News