Adipurush Movie : വിഎഫ്എക്സിൽ ഇനിയും പണിയുണ്ട്!!! ആദിപുരുഷിന്റെ റിലീസ് നീട്ടി

Adipurush New Release Date 2023 ജനുവരി 12ന് സംക്രാന്തി/പൊങ്കലിനോട് അനുബന്ധിച്ച് ചിത്രം തീയറ്ററുകളിൽ എത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്

Written by - Jenish Thomas | Last Updated : Oct 31, 2022, 07:25 PM IST
  • 2023 ജനുവരി 12ന് ചിത്രം തീയറ്ററുകളിൽ എത്തിക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്.
  • എന്നാൽ അത് നീട്ടി 2023 വേനൽ അവധിക്കാലത്തേക്ക് പ്രഭാസ് ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.
  • 0 ശതമാനത്തോളം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
Adipurush Movie : വിഎഫ്എക്സിൽ ഇനിയും പണിയുണ്ട്!!! ആദിപുരുഷിന്റെ റിലീസ് നീട്ടി

മുംബൈ : ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന്റെ റിലീസ് നീട്ടിവെച്ചു. സംക്രാന്തി/പൊങ്കലിനോട് അനുബന്ധിച്ച് 2023 ജനുവരി 12ന് ചിത്രം തീയറ്ററുകളിൽ എത്തിക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അത് നീട്ടി 2023 വേനൽ അവധിക്കാലത്തേക്ക് പ്രഭാസ് ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്. അതേസമയം എന്തുകൊണ്ട് ചിത്രത്തിന്റെ റിലീസ് നീട്ടിയെന്നതിനെ കുറിച്ച് അണിയറ പ്രവർത്തകർ വ്യക്തത നൽകിയില്ല. നേരത്തെ സിനിമയുടെ 90 ശതമാനത്തോളം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. 

മഹാനവമിയോട് അനുബന്ധിച്ചായിരുന്നു ആദിപുരുഷിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. എന്നാൽ സിനിമയുടെ ദൃശ്യങ്ങൾ കാട്ടൂണുകൾക്ക് ഉപയോഗിക്കുന്ന ദൃശ്യാവിഷ്ക്കാരം പോലെയായിരുന്നുയെന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് പേർ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ സിനിമയ്ക്കെതിരെ നിരവധി ട്രോളുകൾ ഉടലെടുക്കുകയും ചെയ്തു. 

ALSO READ : Mukundan Unni Associates: ആരാധകരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസന്‍....!!

കൂടാതെ ആദിപുരുഷിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ രാമനെയും ഹനുമാനെയും തെറ്റായി ചിത്രീകരിച്ചെന്ന് ആരോപിച്ച് കൊണ്ടാണ് രാമക്ഷേത്രത്തിലെ മേൽശാന്തി സത്യേന്ദ്ര ദാസ് രംഗത്തെത്തി. ചിത്രം ബാൻ ചെയ്യണമെന്നാണ് സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടത്. ചിത്രത്തിൻറെ ടീസറിൽ രാവണനെ ചിത്രീകരിച്ചിരിക്കുന്നതും വളരെ തെറ്റായ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.രാമായണത്തിലെ കഥാപാത്രങ്ങളെ ടീസറിൽ തെറ്റായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നത് മാറ്റാൻ അണിയറ പ്രവർത്തകർ തയ്യാറായില്ലെങ്കിൽ ആദിപുരുഷിന്‍റെ നിർമ്മാതാക്കൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയായ നരോത്തം മിശ്ര പറഞ്ഞിരുന്നു. പ്രധാനമായും ടീസറിലെ ഹനുമാന്‍റെ വേഷത്തിനെയാണ് നരോത്തം മിശ്ര വിമർശിച്ചത്. ടീസറിൽ ഹനുമാന്‍റെ കഥാപാത്രം ഒരു തുകൽ വസ്ത്രം ധരിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും അത് രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന ഹനുമാന്‍റെ രൂപത്തിനോട് യോജിക്കുന്നതല്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ടീസറിനെതിരെ അഭിനേത്രിയും രാഷ്ട്രീയ പ്രവർത്തകയുമായ മാളവിക അവിനാഷും രംഗത്ത് വന്നിരുന്നു. ആദിപുരുഷിന്‍റെ അണിയറ പ്രവർത്തകർ രാമായണത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നു എന്നാണ് അവർ പറഞ്ഞത്. ഇതിന് ഉദാഹരണമായി എടുത്ത് കാണിച്ചത് ചിത്രത്തിലെ രാവണന്‍റെ രൂപമായിരുന്നു. സെയ്ഫ് അലി ഖാൻ അവതരിപ്പിച്ചിരിക്കുന്ന രാവണന്‍റെ വസ്ത്രങ്ങളും ഹെയർ സ്റ്റൈലും ഒരു വിദേശിയുടേതിന് സമാനമാണെന്നായിരുന്നു മാളവിക അവിനാഷ് പറഞ്ഞത്. സെയ്ഫിന്‍റെ കഥാപാത്രത്തിന്‍റെ നീല കണ്ണുകളും മേക്കപ്പും രാവണനോട് ഒട്ടും തന്നെ യോജിക്കാത്തതാണെന്നും അവർ വിമർശിച്ചു.

ALSO READ : സണ്ണി ലിയോൺ- അദിതി പ്രഭുദേവ- സച്ചിൻ ദൻപാൽ കൂട്ടുകെട്ടിലെ "ചാമ്പ്യൻ" മലയാളത്തിലേക്ക്

കൃതി സനോൺ ആണ് ചിത്രത്തിലെ നായിക. നടൻ സണ്ണി സിംഗും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.   ടി- സീരിയസ്, റെട്രോഫൈല്‍  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.  സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം.  ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.  കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കും. ചിത്രത്തിൻറെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News