Cobra Song Release : വിക്രമിന്റെ കോബ്രയിലെ ഗാനം അധീര എത്തി; സംഗീതം നൽകിയിരിക്കുന്നത് എആർ റഹ്‌മാൻ

 പാ വിജയ് വരികൾ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് വാഗു മാസനാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 01:50 PM IST
  • അധീരാ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
  • ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എആർ റഹ്‌മാനാണ്.
  • പാ വിജയ് വരികൾ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് വാഗു മാസനാണ്.
  • അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Cobra Song Release : വിക്രമിന്റെ കോബ്രയിലെ ഗാനം അധീര എത്തി; സംഗീതം നൽകിയിരിക്കുന്നത്  എആർ റഹ്‌മാൻ

വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം കോബ്രയിലെ പുതിയ ഗാനം പുറത്ത് വിട്ടു. അധീരാ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എആർ റഹ്‌മാനാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. പാ വിജയ് വരികൾ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് വാഗു മാസനാണ്. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ 7 വ്യത്യസ്ത ലുക്കുകളിലാണ് വിക്രം എത്തുന്നത്. ഇതിന് വേണ്ടിയുള്ള വിക്രമിന്റെ മേക്കോവർ വീഡിയോയുടെ ഭാഗങ്ങളും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഗാനത്തിന്റെ പ്രധാന ആകർഷണമായി മാറിയിരിക്കുന്നത്. കൂടാതെ എആർ റഹ്‌മാനും ഗാനരംഗങ്ങളിൽ എത്തിയിട്ടുണ്ട്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കോബ്ര. ചിത്രത്തിൻറെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ALSO READ: Ayisha : ഏഴ് ഭാഷകളിൽ എത്തുന്ന മഞ്ജു വാര്യർ ചിത്രം ആയിഷയുടെ ഷൂട്ടിങ് പൂർത്തിയായി

സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, വാർത്തകൾ സത്യമല്ലെന്ന് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് അറിയിക്കുകയായിരുന്നു.  ചിത്രത്തിൽ  കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ് നായികയായി എത്തുന്നത്. കൂടാതെ  ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും മലയാളീതാരം റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.  

ഇര്‍ഫാന്‍ പഠാൻ വില്ലന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.  ചിത്രത്തിൻറെ ട്രെയ്‌ലറും തുമ്പി തുള്ളൽ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൻറെ ട്രെയ്‌ലറിൽ വിക്രം ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ചിത്രത്തിൻറെ  ട്രെയിലറിന് തന്നെ ആളുകളെ ത്രില്ലടിപ്പിക്കാൻ കഴിഞ്ഞിരുന്നു.ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുക 'എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്' എന്ന ടാഗ് ലൈനോടെയാണ്. 

 കോബ്ര ഒരു ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രമാണ്.  ശ്രീനിധി ഷെട്ടി ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകത കൂടി കോബ്രയ്ക്കുണ്ട്. കെ എസ് രവികുമാർ, മുഹമ്മദ് അലി ബെയ്ഗ്, പത്മപ്രിയ, കനിഹ, ജോൺ വിജയ്, മിയ ജോർജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലായിരുന്നു ചിത്രം പ്രധാനമായും ചിത്രീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News