viral video: ലോക്ക്ഡൗൺ കൃഷി വിശേഷവുമായി നടി സുഹാസിനി

വീടുകളിൽ തങ്ങുന്ന താരങ്ങൾ ഒന്നുകിൽ കുറെ ഫോട്ടോകൾ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയോ അല്ലെങ്കിൽ നൃത്തം, കുക്കിംഗ് എന്നിങ്ങനെയുള്ള കലാപരിപാടികളുമായിട്ടാണ് സമയം നീക്കുന്നത്.   

Written by - Ajitha Kumari | Last Updated : May 27, 2021, 09:02 PM IST
  • ലോക് ഡൗണ്‍ കാലം കൃഷിക്കാലമാക്കിയതിന്റെ വിശേഷം പങ്കു വെച്ച് സുഹാസിനി.
  • സുഹാസിനി തന്റെ വീടിന്റെ ടെറസ്സിലെ പച്ചക്കറിത്തോട്ടത്തില്‍ നിന്നും വിളവെടുക്കുന്നു
  • സുഹാസിനി തന്റെ ഇൻസ്റ്റയിൽ പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
viral video: ലോക്ക്ഡൗൺ കൃഷി വിശേഷവുമായി നടി സുഹാസിനി

കൊവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തില്‍ സാധാരണ ജനങ്ങളെപ്പോലെ നമ്മുടെ താരങ്ങളും വീടുകളില്‍ തന്നെയാണ്. വീടുകളിൽ തങ്ങുന്ന താരങ്ങൾ ഒന്നുകിൽ കുറെ ഫോട്ടോകൾ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയോ അല്ലെങ്കിൽ നൃത്തം, കുക്കിംഗ് എന്നിങ്ങനെയുള്ള കലാപരിപാടികളുമായിട്ടാണ് സമയം നീക്കുന്നത്. 

ഇതിനിടയിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ലാലേട്ടനും (Mohanlal) ലോക്ക്ഡൗൺ കാലത്തെ തന്റെ കൃഷിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരുന്നു.  ഇപ്പോഴിതാ  ലോക് ഡൗണ്‍ കാലം കൃഷിക്കാലമാക്കിയതിന്റെ വിശേഷം പങ്കു വെച്ചിരിക്കുകയാണ് നമ്മുടെയൊക്കെ പ്രിയപ്പെട്ട നടി സുഹാസിനി.  

Also Read: അഞ്ചാം വരവിനൊരുങ്ങി സേതുരാമയ്യർ: വീണ്ടും എസ് എൻ സ്വാമി- മമ്മൂട്ടി കൂട്ട്കെട്ട്

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Suhasini Hasan (@suhasinihasan)

 

സുഹാസിനി തന്റെ വീടിന്റെ ടെറസ്സിലെ പച്ചക്കറിത്തോട്ടത്തില്‍ നിന്നും വിളവെടുക്കുകയാണ്.  ഇതിന്റെ വീഡിയോ ആണ് സുഹാസിനി ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. താരത്തിന്റെ കൃഷി ഹൈഡ്രോപൊണിക് രീതിയിലാണ് എന്നാണ് റിപ്പോർട്ട്.  

 

 

മാത്രമല്ല ഹൈഡ്രോപൊണിക് ഗാര്‍ഡനില്‍ വിളഞ്ഞ വലിയൊരു വ്യത്യസ്തമായ വെള്ളരിക്കയും താരം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട് താരം. സുഹാസിനി തന്റെ ഇൻസ്റ്റയിൽ പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News