Sreevidya Mullachery : നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകാൻ ഒരുങ്ങുന്നു; വരനെ പരിചയപ്പെടുത്തിയത് വ്ളോഗിലൂടെ

Sreevidya Mullachery Boy Friend തന്റെ യുട്യൂബ് വ്ളോഗിലാണ് ശ്രീവിദ്യ തന്റെ ഭാവി വരനെ കുറിച്ച് അറിയിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 28, 2022, 10:27 PM IST
  • നടി തന്റെ വ്ളോഗിങ്ങിലൂടെ താൻ വിവാഹിതയാകാൻ പോകുകയാണെന്ന് അറിയിച്ചിരിക്കുകയാണ്
  • ശ്രീവിദ്യക്ക് ബോയി ഫ്രണ്ട് ഉണ്ടോ?
  • സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ പ്രതിസുതവരൻ
Sreevidya Mullachery : നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകാൻ ഒരുങ്ങുന്നു; വരനെ പരിചയപ്പെടുത്തിയത് വ്ളോഗിലൂടെ

സ്റ്റാർ മാജിക്ക് എന്ന മിനിസ്ക്രീൻ പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയതരാമായി മാറിയ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. നിഷ്കളങ്കമായ സംസാര ശൈലിയാണ് ശ്രീവിദ്യയിലേക്ക് കൂടുതൽ പേരെയും അടുപ്പിക്കുന്നത്. മിനിസ്ക്രീന് പുറമെ ശ്രീവിദ്യ സോഷ്യൽ മീഡിയയിലും തരംഗമാണ്. സ്വന്തം യുട്യൂബ് ചാനലിലൂടെ നടി വ്ളോഗിങ്  രംഗത്തും സജീവമാണിപ്പോൾ. 

ഇപ്പോൾ നടി തന്റെ വ്ളോഗിങ്ങിലൂടെ താൻ വിവാഹിതയാകാൻ പോകുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തവിട്ട ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെക്ഷന്റെ വീഡിയോയിലാണ് നടി താൻ വിവാഹിതയാകാൻ പോകുന്നു എന്ന് അറിയിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച് ചോദ്യങ്ങൾക്ക് മറപടിയായിട്ടാണ് ശ്രീവിദ്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ALSO READ : Higuita Movie: സുരാജും ധ്യാനും കേന്ദ്ര കഥാപാത്രങ്ങൾ; 'ഹി​ഗ്വിറ്റ' ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് ശശി തരൂർ

ശ്രീവിദ്യക്ക് ബോയി ഫ്രണ്ട് ഉണ്ടോ? ഭാവി ഭർത്താവിനെ കുറിച്ചുള്ള കാഴ്ചപാടുകൾ, മറ്റ് കല്യാണ ചോദ്യങ്ങൾക്കെല്ലാമായി ഒരു ഒറ്റ ഉത്തരം പോലെ നടി നൽകുകയായിരുന്നു. തന്റെ പ്രതിസുതവരനെ ഫോണിൽ വിളിച്ച് ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി. ക്യാമറയ്ക്ക് മുന്നിൽ അത്രയ്ക്ക് താൽരപര്യമില്ലാത്തയാളാണ് തന്റെ ഭാവി വരനെന്നും. അടുത്ത വ്ളോഗിൽ പ്രതിസുതവരനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും ശ്രീവിദ്യ പറഞ്ഞു.

സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ പ്രതിസുതവരൻ. സുരേഷ് ഗോപിയുടെ എസ്ജി251-ന്റെ സംവിധായകനാണ് രാഹുൽ. രാഹുലിനൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും ശ്രീവിദ്യ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കാറുണ്ട്.

ഒരു കുട്ടനാടൻ ബ്ലോഗ് എന്നി സിനിമയിലൂടെയാണ് ശ്രീവിദ്യ സിനിമ മേഖലയിലേക്ക് വരുന്നത്. പിന്നീട് ഒരു പഴയ ബോംബ് കഥ ഏറ്റവും ഒടുവിലായി ഇറങ്ങിയ നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളിലാണ് ശ്രീവിദ്യ അഭിനയിച്ചിട്ടുള്ളത്. സ്റ്റാർ മാജിക്കിലൂടെയാണ് ശ്രവിദ്യക്ക് കൂടുതൽ ഫെയിം ലഭിച്ച് തുടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News