Actress Assault Case : നടിയെ ആക്രമിച്ച സംഭവം: ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ എത്തിയിരുന്നു; ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍

ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വിഐപി എത്തിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.  

Written by - Zee Malayalam News Desk | Last Updated : Dec 25, 2021, 05:23 PM IST
  • ഇരുവരും തമ്മിലുള്ള ബന്ധം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ദിലീപും ബന്ധുക്കളും തന്നെ പലതവണ സമീപിച്ചെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
  • മാത്രമല്ല ദിലീപ് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ തന്നെ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നെന്നും സംവിധായകൻ വ്യക്തമാക്കി.
  • ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വിഐപി എത്തിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
  • പൊലീസിന് ലഭിച്ച ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്.
Actress Assault Case : നടിയെ ആക്രമിച്ച സംഭവം: ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ എത്തിയിരുന്നു; ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍

Kochi : നടിയെ ആക്രമിച്ച സംഭവത്തിൽ  ദിലീപും (Dileep) പള്‍സര്‍ സുനിയും (Pulsar Suni) തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്ന് ആരോപിച്ച് ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ രംഗത്തെത്തി. ഇരുവരും തമ്മിലുള്ള ബന്ധം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ദിലീപും ബന്ധുക്കളും തന്നെ പലതവണ സമീപിച്ചെന്നും  ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ബാലചന്ദ്രകുമാര്‍ റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. മാത്രമല്ല ദിലീപ് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ തന്നെ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നെന്നും സംവിധായകൻ വ്യക്തമാക്കി. ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വിഐപി എത്തിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ALSO READ: Expired Medicine : കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ചുവെന്ന് ആരോപണം; ഡോക്ടർക്കെതിരെ കേസെടുത്തു

ഈ ദൃശ്യങ്ങൾ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർ ഉൾപ്പടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ദൃശ്യങ്ങളിൽ ഏഴിലേറെ ക്ലിപ്പുകളാണ് ഉണ്ടായിരുന്നത്. പൊലീസിന് ലഭിച്ച ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. 

ദിലീപിന്റെ വീട്ടിൽ പാല് കാച്ചിന്റെ പിറ്റേ ദിവസം എത്തിയപ്പോൾ അവിടെ പൾസർ സുനിയും ഉണ്ടായിരുന്നു. എന്നാൽ വീട്ടിലേക്ക് ഭക്ഷണത്തെ വാങ്ങൽ തന്നെയും ദിലീപിന്റെ സഹോദരൻ അനൂപിനെയും പറഞ്ഞ് വിട്ടു. ഈ യാത്രയിൽ ഒപ്പം ഒരു ചെറുപ്പക്കാരനുണ്ടായിരുന്നുവെന്നും. ഇയാൾ പൾസർ സുനിയെന്ന സ്വയം പരിചയപ്പെടുത്തിയെന്നുമാണ് ബാലചന്ദ്രകുമാർ പറഞ്ഞു.

ALSO READ: ആന്ധ്രയിൽ നിന്നും പത്തനാപുരത്തേക്ക് കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ

ഇതിന് ശേഷം നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ, ഇതേ കുറിച്ച് ദിലീപിനെ വിളിച്ച അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഏത് പയ്യനാണെന്ന് മനസിലായിലെന്നും, തനിക്ക് തെറ്റിയതായിരിക്കും എന്നാണ് ദിലീപ് പറഞ്ഞതെന്നും സംവിധായകൻ പറഞ്ഞു.

 എന്നാൽ പിന്നീട് പലതവണ പൾസർ സുനിയെ തനിക്കൊപ്പം കണ്ട കാര്യം പുറത്ത് പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നും, തന്നോട് വളരെയധികം സ്നേഹം അഭിനയിക്കിച്ചെന്നും, ബാലചന്ദ്രകുമാർ പറഞ്ഞു. ജയിലിലേക്കും പലതവണ വിളിപ്പിച്ച് ഈ കാര്യം ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശകര്‍ക്ക് വിലക്കുള്ള സമയത്ത് ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാണ് ദിലീപിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: Christmas 2021: തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്നു; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ഇതേ കാര്യം ആവശ്യപ്പെട്ട് കാവ്യ മാധവനും പലതവണ തന്നെ വിളിച്ചിട്ടുണ്ടെന്നും, മാത്രമല്ല ദിലീപിന്റെ ബന്ധുക്കളും തന്നെ സമീപിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ സംബന്ധിച്ചുള്ള ശബ്ദരേഖകൾ അടക്കം ഉൾപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും, അദ്ദേഹം പറഞ്ഞിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News