ഒരു കുടുംബത്തിലെ അച്ഛനും മക്കളുമെല്ലാം സിനിമക്കാർ ആയതാണ് ശ്രീനിവാസൻ ഫാമിലിയുടെ കഥ. എല്ലാവരും ഒന്നിനൊന്ന് മികച്ചതും ആകുമ്പോൾ സംഭവം ഉഷാർ. പാട്ടും സംവിധാനവും, അഭിനയവും ഒരു പോലെ വിനീതിന് വഴങ്ങുമ്പോൾ ധ്യാൻ ശ്രീനിവാസൻ നിർമ്മാണത്തിൽ കൂടി കൈ വെച്ചിട്ടുണ്ട്. കഥ, തിരക്കഥ, സംഭാഷണം,സംവിധാനം എന്ന ശ്രീനിവാസൻ ലൈനിന് മക്കളിലൂടെയാണ് തുടർച്ച എന്ന് ആരാധകരും പറയുന്നു.
എന്നാൽ തൻറെ മക്കൾ ഒരിക്കലും സിനിമയിലേക്ക് വരരുത് എന്നാണ് താൻ ആഗ്രഹിച്ചതെന്ന ശ്രീനിവാസൻറെ വാക്കുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ധ്യാനിൻറെയും, വിനീതിൻറെയും അച്ഛൻ എന്ന നിലയിൽ അവരുടെ സിനിമകൾ തീയ്യേറ്ററിൽ കാണുമ്പോൾ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ശ്രീനിവാസൻ.
Also Read: ദുൽഖറിന്റെ നായികയായെത്തിയ ഈ നടിയെ ഓർമയുണ്ടോ?
താമരാക്ഷൻ പിള്ള ബസ് എന്ന ഇൻസ്റ്റഗ്രാം പേജിലെത്തിയ വീഡിയോ 34000-ൽ പരം ആളുകളാണ് ലൈക്ക് ചെയ്തത്. നിരവധി പേർ ഇത് ഷെയറും ചെയ്തിട്ടുണ്ട്. മക്കളെന്ന നിലയിൽ അവരോടുള്ള സ്നേഹം സിനിമയിൽ പ്രത്യേകിച്ച് ഒരു സ്വാധീനത്തിനും കാരണമാകില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമയിൽ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...