Rajesh Madhavan: നടൻ രാജേഷ് മാധവൻ വിവാഹിതനാകുന്നു; വധു ആരാണെന്നറിയാമോ..?

Rajesh Madhavan Engagement:  പ്രൊഡക്ഷൻ കൺട്രോളറായാണ് രാജേഷി വെള്ളിത്തിരയലേക്ക് ചുവട് വെക്കുന്നത്. പിന്നീട് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ചെറിയ വേഷത്തിൽ മുഖം കാണിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jan 28, 2024, 07:04 PM IST
  • സുഹൃത്തുക്കളും സിനിമയിലെ സഹപ്രവർത്തകരുമെല്ലാം ഇരുവർക്കും ആശംസകൾ നേർന്ന് കൊണ്ട് പോസറ്റുകൾ പങ്കുവെച്ചിട്ടുണ്ട്.
  • ഇനി രാജേഷിന്റെ റിലീസ് ചെയ്യാമുള്ള സിനിമയായ 'ഒരു ഹൃദയഹാരിയായ പ്രണയ കഥ ' എന്ന ചിത്രത്തിലും നായിക ചിത്ര നായർ തന്നെയാണ്.
Rajesh Madhavan: നടൻ രാജേഷ് മാധവൻ വിവാഹിതനാകുന്നു; വധു ആരാണെന്നറിയാമോ..?

നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു. വധു അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ ‍‍‍ഡിസൈനറുമായ ദീപ്തി കാരാട്ടാണ്. പ്രണയവിവാഹമാണ് ഇരുവരുടേയും. രാജേഷ് അഭിനയിച്ച ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ അസിസ്ന്റ്റ്റ ‍യറക്ടറായി ദീപ്തി പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിനിയാണ് ദീപ്തി. രാജേഷിന്റെ സ്ഥലം കാസർ​കോട് ആണ്. സുഹൃത്തുക്കളും സിനിമയിലെ സഹപ്രവർത്തകരുമെല്ലാം ഇരുവർക്കും ആശംസകൾ നേർന്ന് കൊണ്ട് പോസറ്റുകൾ പങ്കുവെച്ചിട്ടുണ്ട്. പ്രൊഡക്ഷൻ കൺട്രോളറായാണ് രാജേഷി വെള്ളിത്തിരയലേക്ക് ചുവട് വെക്കുന്നത്. പിന്നീട് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ചെറിയ വേഷത്തിൽ മുഖം കാണിച്ചു. എന്നാൽ അൽപ്പ നേരത്തേക്ക് മാത്രമായിരുന്നുവെങ്കിലും മഹേഷിന്റെ പ്രതികാരം ഓർക്കുന്ന പ്രേക്ഷകർ ഒരിക്കലും രാജേഷിന്റെ ആ സീന് മറക്കില്ല. സിനിമയിലെ ബെസ്റ്റ സീനിുകളിൽ ഒന്നായിരുന്നു അത്. 

ALSO READ: വേനലവധി ലക്ഷ്യം വെക്കുന്ന മലയാളം ചിത്രങ്ങൾ

പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും അടക്കമുള്ള നിരവധി സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും, കാസ്റ്റിങ് ഡയറക്ടറായും, അഭിനേതാവായും സിനിമയിലെ തന്റെ ചുവട് രാജേഷ് ഉറപ്പിച്ചു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷൻ എന്ന കഥപാത്രമാണ് നടൻ എന്ന രീതിയിൽ പ്രേക്ഷകർ കയ്യടിച്ച രാജേഷിന്റെ കഥാപാത്രം. സുരേഷന്റെ സുമലത ടീച്ചറുടേയും പ്രണയമായിരുന്നു സിനിമയിലെ ഹൈലൈറ്റ് എന്നും പറയാം. ഇനി രാജേഷിന്റെ റിലീസ് ചെയ്യാമുള്ള സിനിമയായ 'ഒരു ഹൃദയഹാരിയായ പ്രണയ കഥ ' എന്ന ചിത്രത്തിലും നായിക ചിത്ര നായർ തന്നെയാണ്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറിനെല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News