Prithviraj Sukumaran: 'വിശ്രമവും ഫിസിയോതെറാപ്പിയുമാണ് ആവശ്യം'; ആരോ​ഗ്യസ്ഥിതിയെ കുറിച്ച് പൃഥ്വിരാജ്

ആരോ​ഗ്യസ്ഥിതിയെ കുറിച്ച് വ്യക്തമാക്കി പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുറച്ച് മാസത്തേക്ക് വിശ്രമം ആവശ്യയമാണെന്ന് താരം

Written by - Zee Malayalam News Desk | Last Updated : Jun 27, 2023, 04:20 PM IST
  • തന്റെ ആരോ​ഗ്യസ്ഥിതിയെ കുറിച്ച് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുകയാണ് താരം.
  • കീ ഹോൾ സർജറി നടത്തിയെന്നും, ഇപ്പോൾ വിശ്രമത്തിലാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
  • കുറച്ചു മാസത്തേക്ക് വിശ്രമം ആവശ്യമാണ്. ഫിസിയോതെറാപ്പി ചെയ്യുകയാണെന്നും പൃഥ്വിരാജ് കുറിച്ചു.
Prithviraj Sukumaran: 'വിശ്രമവും ഫിസിയോതെറാപ്പിയുമാണ് ആവശ്യം'; ആരോ​ഗ്യസ്ഥിതിയെ കുറിച്ച് പൃഥ്വിരാജ്

വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയ നടൻ പൃഥ്വിരാജ് സുഖം പ്രാപിച്ചു വരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായിരുന്നു. ഇപ്പോഴിതാ തന്റെ ആരോ​ഗ്യസ്ഥിതിയെ കുറിച്ച് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുകയാണ് താരം. കീ ഹോൾ സർജറി നടത്തിയെന്നും, ഇപ്പോൾ വിശ്രമത്തിലാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. കുറച്ചു മാസത്തേക്ക് വിശ്രമം ആവശ്യമാണ്. ഫിസിയോതെറാപ്പി ചെയ്യുകയാണെന്നും പൃഥ്വിരാജ് കുറിച്ചു.

പൃഥ്വിരാജിന്റെ പോസ്റ്റ് ഇങ്ങനെ:

ഹലോ!
അതെ.. വിലയത്ത് ബുദ്ധയുടെ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചു. ഒരു കീ ഹോൾ സർജറി ചെയ്തു. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണ് മുന്നിലുള്ളത്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ എന്റെ പരമാവധി ശ്രമിക്കും, പൂർണ്ണമായി സുഖം പ്രാപിക്കാനും എത്രയും വേഗം ജോലിയിലേക്ക് തിരികെ വരാനും പോരാടും. ഈ അവസരത്തിൽ സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.

Also Read: 'ഞാൻ ചെയ്തത് വലിയ അബദ്ധം, മാപ്പ് പറയുന്നു'; ടി.എസ്.രാജുവിനെ ഫോണിൽ വിളിച്ച് അജു വർ​ഗീസ്

ജൂൺ 25 ഞായറാഴ്ചയാണ് വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് കാലിന് പരിക്കേറ്റത്. ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇടുക്കിയിലെ മറയൂരിൽ വച്ചാണ് പരിക്കേറ്റത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News