ശമ്പളം നിശ്ചയിക്കാനുള്ള അധികാരം അഭിനേതാവിന് ; മറുചോദ്യം ചോദിച്ച് പൃഥ്വിരാജ്

ആ താരത്തിനെ സിനിമയിൽ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുന്നത് നിർമാതാവുമാണ്. ഒരു താരം പറയുന്ന പ്രതിഫലത്തിൽ സിനിമ എടുക്കാൻ കഴിയില്ലെങ്കിൽ ആ താരത്തെ വെച്ച് നിർമാതാവ് സിനിമ ചെയ്യരുത്

Written by - Zee Malayalam News Desk | Last Updated : Jul 11, 2022, 06:58 PM IST
  • നിർമാതാക്കൾക്ക് പ്രതിസന്ധി ഉണ്ടാകുന്ന ഈ സമയത്തും താരങ്ങൾ പ്രതിഫലം കുറയ്ക്കുന്നില്ല
  • താരത്തിന്റെ ശമ്പളം നിശ്ചയിക്കാനുള്ള അധികാരം ആ താരത്തിന്റേത് തന്നെ
  • താരത്തിനെ സിനിമയിൽ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുന്നത് നിർമാതാവാണ്
 ശമ്പളം നിശ്ചയിക്കാനുള്ള അധികാരം അഭിനേതാവിന് ; മറുചോദ്യം ചോദിച്ച് പൃഥ്വിരാജ്

സിനിമ മേഖല പ്രതിസന്ധിയിൽ നിറയുമ്പോഴും താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ല എന്ന വാദങ്ങൾ പരക്കെ ഉയരുമ്പോൾ പൃഥ്വിരാജ് വിവാദങ്ങൾക്ക് മറുപടിയും മറുചോദ്യവുമായി രംഗത്തെത്തുകയാണ്. നിർമാതാക്കൾക്ക് പ്രതിസന്ധി ഉണ്ടാകുന്ന ഈ സമയത്തും താരങ്ങൾ പ്രതിഫലം കുറയ്ക്കുന്നില്ല. ഈ വാദങ്ങളൊക്കെ ഒരു ചോദ്യത്തിലൂടെയാണ് പൃഥ്വിരാജ് നേരിടുന്നത്. 

"ഇത് ആദ്യമായല്ല..വർഷങ്ങൾക്ക് മുമ്പും ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ വരാറുണ്ട് താരങ്ങൾ പ്രതിഫലം കുറയ്ക്കുന്നില്ല എന്നതുമായി ബന്ധപ്പെട്ടുളള വിവാദങ്ങൾ. ആ ചോദ്യത്തിന് പിന്നിലെ വികാരം എനിക്ക് മനസ്സിലാകുന്നു. എന്റെ മറുചോദ്യം ഇതാണ്. ഒരു താരത്തിന്റെ ശമ്പളം നിശ്ചയിക്കാനുള്ള അധികാരം ആ താരത്തിന്റേത് തന്നെയാണ്.

ALSO READ : "ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്" ; കടുവയിലെ വിവാദ ഡയലോഗ്; ക്ഷമാപണവുമായി ഷാജി കൈലാസ്

ആ താരത്തിനെ സിനിമയിൽ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുന്നത് നിർമാതാവുമാണ്. ഒരു താരം പറയുന്ന പ്രതിഫലത്തിൽ സിനിമ എടുക്കാൻ കഴിയില്ലെങ്കിൽ ആ താരത്തെ വെച്ച് നിർമാതാവ് സിനിമ ചെയ്യരുത്." പൃഥ്വിരാജ് പറഞ്ഞു.

ALSO READ : Kaduva Movie: പോസ്റ്റുകൾ വന്നപ്പോഴാണ് തെറ്റിന്റെ വലിപ്പം തിരിച്ചറിയുന്നത്.നല്ല കുറ്റബോധമുണ്ട്-ലിസ്റ്റിൻ സ്റ്റീഫൻ

കടുവ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലെ വാർത്ത സമ്മേളനത്തിലാണ് താരം തൻറെ നിലപാട് വ്യക്തമാക്കിയത്. നേരത്തെ താരങ്ങൾ ശമ്പളം കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നും ഇതോടെ തങ്ങൾ പ്രശ്നത്തിലാകുകയും വലിയ നഷ്ടം നേരിടേണ്ടി വരികയുമാണെന്നുമായിരുന്നു നിർമ്മാതാക്കൾ ഉന്നയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News