Nivin Pauly : വെറും രണ്ട് മാസം മതി; വമ്പൻ മേക്ക് ഓവറിലൂടെ കളിയാക്കലുകൾക്ക് മറുപടി നൽകി നിവിൻ പോളി

Nivin Pauly Make Over നിവിൻ പോളി ഹനീഫ് അദേനിയുടെ ചിത്രത്തിന് വേണ്ടിയാണ് മേക്ക് ഓവർ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നടൻ അജു വർഗീസാണ് നിവിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 3, 2023, 01:54 PM IST
  • നടൻ അജു വർഗീസാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്
  • ഹനീഫ് അദേനിയുടെ അടുത്ത ചിത്രത്തിന് വേണ്ടിയാണ് താരം വണ്ണം കുറച്ച് രൂപമാറ്റം വരുത്തിയിരിക്കുന്നത്
  • മൂത്തോൻ എന്ന സിനിമയ്ക്ക് ശേഷം നിവിന്റെ ശരീരഭാരം വർധിക്കുന്നത് ശ്രദ്ധേയമായിരുന്നു.
Nivin Pauly : വെറും രണ്ട് മാസം മതി; വമ്പൻ മേക്ക് ഓവറിലൂടെ കളിയാക്കലുകൾക്ക് മറുപടി നൽകി നിവിൻ പോളി

Actor Nivin Pauly Latest Look : ശരീര ഭാരം വർധിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിന്നും നേരിട്ട വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി നടൻ നിവിൻ പോളി. താരത്തിന്റെ സുഹൃത്തും നടനുമായ അജു വർഗീസ് പങ്കുവച്ച നിവിൻ പോളിയുടെ ഏറ്റവും പുതിയ മേക്ക് ഓവർ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി. തടി കുറയ്ക്കുന്നതിനായി താരം കഴിഞ്ഞ രണ്ട് മാസമായി കഠിന പരിശ്രമത്തിലായിരുന്നുയെന്ന് പേജ് ത്രി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം തിയറ്ററുകളിൽ ഇറങ്ങിയ പടവെട്ട്, സാറ്റർഡെ നൈറ്റ് എന്നീ സിനിമകളുടെ സമയത്തുള്ള നിവിന്റെ ചിത്രങ്ങളും താരത്തിന്റേതായി പുറത്ത് വന്ന ഏറ്റവും പുതിയ ചിത്രങ്ങളും തമ്മിലുള്ള താരതമ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. 

റിപ്പോർട്ടുകൾ പ്രകാരം സംവിധായകൻ ഹനീഫ് അദേനിയുടെ അടുത്ത ചിത്രത്തിന് വേണ്ടിയാണ് താരം വണ്ണം കുറച്ച് രൂപമാറ്റം വരുത്തിയിരിക്കുന്നത്. 2019ൽ ഇറങ്ങിയ മിഖായേൽ എന്ന ചിത്രത്തിന് ശേഷം ഹനീഫും നിവിനും വീണ്ടും ഒന്നിക്കുന്നുയെന്ന് റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ALSO READ : Gold Movie : എന്റെ കാഴ്ച്ചപ്പാട് നിങ്ങൾ ഉൾക്കണ്ണ് കൊണ്ട് കാണണം, സ്പൂൺ ഫീഡിങ്‌ ഞാൻ ഒഴുവാക്കി ; ഗോൾഡിനെ കുറിച്ച് അൽഫോൻസ് പുത്രൻ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese)

മൂത്തോൻ എന്ന സിനിമയ്ക്ക് ശേഷം നിവിന്റെ ശരീരഭാരം വർധിക്കുന്നത് ശ്രദ്ധേയമായിരുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോന് ശേഷമെത്തിയ ചിത്രങ്ങളിൽ എല്ലാം നിവിന്റെ ശരീര വണ്ണം പ്രകടമായിരുന്നു. ലവ് ആക്ഷൻ ഡ്രാമ മുതൽ ഏറ്റവും അവസാനമായി തിയറ്ററുകളിൽ എത്തിയ സാറ്റർഡെ നൈറ്റിൽ വരെ താരത്തിന്റെ വണ്ണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

അതേസമയം 2022 താരത്തിന് തീർത്തും നിരാശയാണ് സമ്മാനിച്ചത്. തിയറ്ററുകളിൽ എത്തിയ നിവിൻ പോളിയുടെ മൂന്ന് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവെച്ചില്ല. മഹാവീര്യർ, പടവെട്ട്, റോഷൻ ആൻഡ്രൂസ് ചിത്രം സാറ്റർഡെ നൈറ്റ് എന്നീ ചിത്രങ്ങളിലാണ് നിവിൻ പോളിയുടേതായി കഴിഞ്ഞ വർഷം തിയറ്ററുകളിൽ എത്തിയത്. 2023ലൂടെ മലയാള സിനിമയിലേക്ക് ഒരു തിരിച്ച് വരവ് നടത്താൻ താരം ഒരങ്ങുന്ന എന്നതിന്റെ സൂചനയാണ് ഈ മേക്ക് ഓവർ.

റിലീസിന്റെ കാര്യത്തിൽ അനിശ്ചതത്വത്തിൽ നിൽക്കുന്ന തുറമുഖത്തിന് പുറമെ ദേശീയ അവാർഡ് ജേതാവ് റാം സംവിധാനം ചെയ്യുന്ന ഏഴ് കടൽ ഏഴ് മലൈ എന്ന് ചിത്രമാണ് അടുത്തതായി നിവിൻ പോളിയുടേതായി തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. വിനിയ് ഗോവിന്ദ് ചിത്രം താരത്തിന്റെ ചിത്രീകരണം രണ്ട് മാസങ്ങൾക്ക് മുമ്പ് ഹിമാചൽ പ്രദേശിലെ മണാലിയിൽ വെച്ച് ആരംഭിച്ചിരുന്നു. ഇവയ്ക്ക് പുറമെ ഗാങ്സ്റ്റർ ഓഫ് മുണ്ടൻമല, ശേഖര വർമ്മ രാജാവ്, ഡിയർ സ്റ്റുഡന്റ്സ്, ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം എന്നിങ്ങിനെയാണ് നിവിൻ പോളിയുടേതായി പ്രഖ്യാപിച്ചിട്ടുള്ള ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News