Actor G Marimuthu Passed Away: നടനും സംവിധായകനുമായ ജി. മാരിമുത്തു അന്തരിച്ചു

Jailor Actor Passed Away: രജനികാന്തിന്റെ ജയിലറാണ് മാരിമുത്തുവിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നു അദ്ദേഹം എത്തിയത്

Written by - Zee Malayalam News Desk | Last Updated : Sep 8, 2023, 11:52 AM IST
  • നടന്‍ ജി മാരിമുത്തു അന്തരിച്ചു
    ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം
  • രജനികാന്തിന്റെ ജയിലറാണ് മാരിമുത്തുവിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം
Actor G Marimuthu Passed Away: നടനും സംവിധായകനുമായ ജി. മാരിമുത്തു അന്തരിച്ചു

ചെന്നൈ: നടന്‍ ജി മാരിമുത്തു അന്തരിച്ചു.  58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ടെലിവിഷന്‍ സീരിയലായ 'എതിര്‍നീച്ചലി'ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  ഉടൻതന്നെ  മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: ചലച്ചിത്ര നടൻ ആർഎസ് ശിവാജി അന്തരിച്ചു

രജനികാന്തിന്റെ ജയിലറാണ് മാരിമുത്തുവിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നു അദ്ദേഹം എത്തിയത്.  നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ ചെന്നൈയിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.

അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത് 1999 മുതലാണ് . തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സീരിയലിലും തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് മാരിമുത്തു. 2008 ൽ പുറത്തിറങ്ങിയ കണ്ണും കണ്ണും എന്ന ചിത്രമാണ് ആദ്യമായി അദ്ദേഹം സംവിധാനം ചെയ്തത്. 2014 ൽ പുറത്തിറങ്ങിയ 'പുലിവാൽ' എന്ന ചിത്രത്തിന്റെ സംവിധായകനും അദ്ദേഹമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News