ചിത്രീകരണത്തിനിടെ മുഖമടിച്ചു വീണു,50 അടി താഴ്ചയിൽ വായു ശ്വസിക്കാൻ ബുദ്ധിമുട്ടി-മലയൻ കുഞ്ഞിനെ പറ്റി ഫഹദ്

സിനിമയിൽ പാട്ടുകൾ വേണോ വേണ്ടയോ എന്ന കാര്യത്തിലും തങ്ങൾ ഒരുപാട് ചർച്ച ചെയ്തിരുന്നു-  ഫഹദ് പറയുന്നു. മഹേഷിന് ചിത്രത്തിൽ പാട്ട് വേണമെന്ന ഒരു പ്ലാൻ ഉണ്ടായിരുന്നില്ല. നിശബ്ദത തന്നെയാവണം പശ്ചാത്തലം എന്നായിരുന്നു മഹേഷിന്റെ മനസിൽ

Written by - Zee Malayalam News Desk | Last Updated : Jul 18, 2022, 08:04 PM IST
  • നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്
  • മഹേഷ് നാരായണന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം സിനിമാ പ്രേക്ഷകർക്കും ഏറെ പ്രതീക്ഷയാണ് നൽകുന്നത്
  • എആർ റഹ്മാൻ 30 വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിൽ സംഗീത സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
ചിത്രീകരണത്തിനിടെ  മുഖമടിച്ചു വീണു,50 അടി താഴ്ചയിൽ വായു  ശ്വസിക്കാൻ ബുദ്ധിമുട്ടി-മലയൻ കുഞ്ഞിനെ പറ്റി ഫഹദ്

ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞ്  ജൂലൈ 22 ന് തിയറ്ററുകളിൽ എത്തുകയാണ്. മലയാളത്തിൽ ചെറിയൊരു ഇടവേളക്ക് ശേഷമാണ് ഫഹദിൻറെ ഒരു ചിത്രം എത്തുന്നത്. മഹേഷിൻറെ പ്രതികാരം മുതലങ്ങ് പ്രേക്ഷകരെ ഫീൽഗുഡ് പടങ്ങളിൽ ആറാടിക്കുന്നത് ഫഹദിൻറെ മാത്രം മാജിക്കാണെന്ന് ഇൻഡസ്ട്രിയിൽ തന്നെ ഒരു അടക്കം പറച്ചിലുണ്ട്.

തൻറെ പുതിയ ചിത്രത്തെ പറ്റിയും അതിൻറെ ഷൂട്ടിങ്ങിനായി അനുഭവിച്ച ബുദ്ധിമുട്ടുകളും ഫഹദ് തുറന്ന് പറയുകയാണ് പേളി മാണി ഷോയിൽ.മലയൻകുഞ്ഞിന്റെ ചിത്രീകരണത്തിനിടെ  മുഖമടിച്ച വീണപ്പോഴുണ്ടായ പരിക്ക് അൽപ്പം കഠിനമായിരുന്നുവെന്ന് ഫഹദ്  അഭിമുഖത്തിൽ പറയുന്നു. ആറ് മാസം എടുത്തു പരിക്ക് ഭേദമാവാൻ.  ഒടിടി റിലീസിനാണ് ഉദ്ദേശിച്ചിരുന്നത്. .പക്ഷേ പിന്നീട് തിയറ്റർ റിലീസ് തന്നെ വേണമെന്ന്    പിന്നീട് തീരുമാനിക്കുകയായിരുന്നു. പിന്നീട് ചിത്രത്തിന്റെ ആസ്വാദനം പൂർണ്ണമാവണമെങ്കിൽ അത് തീയറ്ററിൽ തന്നെ   ജനങ്ങൾ കാണണം എന്ന് എല്ലാവർക്കും തോന്നി-ഫഹദ് പറയുന്നു.

ALSO READ: Chattambi Movie Teaser : "ഓ ഇടിക്കാനറിയത്തിലെ... അഭിനയിച്ചിട്ട് എന്നാ കാര്യം"; ശ്രീനാഥ് ഭാസിക്ക് പിറന്നാൾ സമ്മാനമായി ചട്ടമ്പിയുടെ ടീസർ

ശാരീരികമായും മാനസികമായും സിനിമ  ചിത്രീകരണത്തിനിടെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. 50 അടി താഴ്ചയിൽ വായു  ശ്വസിക്കാൻ പോലും ബുദ്ധിമുട്ടി . ടോർച്ചിന്റെ പ്രകാശം മാത്രമാണ് ആകെ ഉണ്ടായിരുന്നത്. മലയൻകുഞ്ഞിന്റെ  അണിയറ പ്രവർത്തകർക്ക് അവരുടെ കരിയർ ബെസ്റ്റ് എന്ന നിലയിൽ തന്നെ ഈ ചിത്രത്തെ പറ്റി പറയാമെന്നും ഫഹദ് വിശദമാക്കുന്നു. 

ചിത്രം ഒരു സർവൈവൽ ത്രില്ലറാണ്. നായക കഥാപാത്രമായ അനിലിനെ ആണ് ഫഹദ് അവതരിപ്പിക്കുന്നത്. അനിലിന്റെ വീടിന്റെ അടുത്ത് താമസിക്കുന്ന കുടുംബത്തിലെ  മൂന്ന് മാസം പ്രായമുള്ള  കുഞ്ഞിന്റെ കരച്ചിൽ അനിലിനെ അലോസരപ്പെടുത്തുന്നു. ഇതേ തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെ കഥ പുരോഗമിക്കുമ്പോഴാണ്  ആസ്ഥലത്ത്  ഒരു  മണ്ണിടിച്ചിൽ ഉണ്ടാവുന്നത്.

ഒരു കുഞ്ഞിന്റെ കരച്ചിൽ മാത്രമാണ് അനിൽ കേൾക്കുന്നത്.  ഇതാണ്   സിനിമയുടെ  വഴിത്തിരിവ്.  ഇതിനു മുൻപ്  ഈ പ്രമേയം പറയുന്ന  ഒരു മലയാള സിനിമ    മാളൂട്ടി മാത്രമാണ്.  മാളൂട്ടിയിൽ പുറത്ത് നിന്നുള്ള സംഭവങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. മലയൻ കുഞ്ഞിൽ   ഉരുൾപൊട്ടലിന്റെ ഭീകരാന്തരീക്ഷമാണ്  പ്രധാനം. 

എആർ റഹ്മാൻ 30 വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിൽ സംഗീത സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയിൽ പാട്ടുകൾ വേണോ വേണ്ടയോ എന്ന കാര്യത്തിലും തങ്ങൾ ഒരുപാട് ചർച്ച ചെയ്തിരുന്നു-  ഫഹദ് പറയുന്നു. മഹേഷിന് ചിത്രത്തിൽ പാട്ട് വേണമെന്ന ഒരു പ്ലാൻ ഉണ്ടായിരുന്നില്ല. നിശബ്ദത തന്നെയാവണം പശ്ചാത്തലം എന്നായിരുന്നു മഹേഷിന്റെ മനസിൽ. എന്നാൽ   പിന്നീട് ചിത്രത്തിൽ പാട്ടുകൾ വേണമോ വേണ്ടയോ എന്ന ചർച്ച നടന്നു, ഒടുവിൽ വേണമെന്ന് തീരുമാനിക്കുകയായിരുന്നു. ആര് സംഗീത സംവിധാനം ചെയ്യും എന്നത് തീരുമാനിക്കാനും ബുദ്ധിമുട്ടി. ഒടുവിൽ അരുൺ സ്വാമിയോട് കഥ പറഞ്ഞു.

എ ആർ റഹ്മാൻ ചെയ്യണം എന്ന് അദ്ദേഹമാണ്  പറഞ്ഞത്. ഒടുവിൽ റഹ്മാന് മെയിൽ അയച്ചു. ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ കോൾ വന്നു. പിന്നീട് സിനിമ കണ്ടതിനു ശേഷം സംഗീതം  ചെയ്യാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ആറ് മാസക്കാലെമടുത്താണ് അദ്ദേഹം സിനിമക്ക് സംഗീതം ചെയ്തത്. 

ALSO READ: Ponniyin Selvan I : "സുവർണ്ണക്കാലത്തിന്റ ശില്പി"; പൊന്നിയിൻ സെൽവനായി ജയം രവി, ക്യാരക്ടർ പോസ്റ്റർ പുറത്ത്, ടീസർ ഉടനെത്തും

നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മഹേഷ് നാരായണന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം സിനിമാ പ്രേക്ഷകർക്കും ഏറെ പ്രതീക്ഷയാണ് നൽകുന്നത്. സിനിമയുടെ ഛായഗ്രഹണവും മഹേഷ് നാരായണൻ തന്നെ നി‌ർവഹിച്ചിരിക്കുന്നു.രജിഷ വിജയൻ, ഇന്ഗ്രൻസ് ,ജാഫർ ഇടുത്തി,ദീപക് പറമ്പോൽ തുടങ്ങിയവരങ്ങിയ താരനിരയും ചിത്രത്തിൽ അണി നിരക്കുന്നു.ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എ ആർ റഹ്മാൻ മലയാളത്തിലേക്ക് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫാസിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News