Actor Found Dead: ആക്ഷന്‍ ഹീറോ ബിജുവില്‍ വില്ലനായെത്തിയ പ്രസാദ് തൂങ്ങിമരിച്ച നിലയില്‍

മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളുമാണ് പ്രസാദിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 02:06 PM IST
  • ഞായറാഴ്ച രാത്രിയോടെ കളമശേരിയിലെ വീടിന് മുൻപിലുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രസാദിനെ കണ്ടെത്തിയത്.
  • ഇബ, കര്‍മാനി തുടങ്ങിയ സിനിമകളിലും പ്രസാദ് അഭിനയിച്ചിട്ടുണ്ട്.
  • മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളുമാണ് പ്രസാദിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
Actor Found Dead: ആക്ഷന്‍ ഹീറോ ബിജുവില്‍ വില്ലനായെത്തിയ പ്രസാദ് തൂങ്ങിമരിച്ച നിലയില്‍

നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവില്‍ വില്ലനായെത്തിയ എൻഡി പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രിയോടെ കളമശേരിയിലെ വീടിന് മുൻപിലുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രസാദിനെ കണ്ടെത്തിയത്. ഇബ, കര്‍മാനി തുടങ്ങിയ സിനിമകളിലും പ്രസാദ് അഭിനയിച്ചിട്ടുണ്ട്. മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളുമാണ് പ്രസാദിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി പ്രസാദിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്. 

Actor VP Khalid : ഞങ്ങടെ സുമേഷേട്ടൻ പോയി,അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല ഹൃദയത്തിൽ തൊടുന്ന കുറിപ്പ്

അന്തരിച്ച സിനിമ സീരിയൽ താരം വിപി ഖാലിദിനെ പറ്റി ഹൃദയത്തിൽ തൊടുന്ന കുറിപ്പ് പങ്ക് വെച്ച് നടി സ്നേഹ ശ്രീകുമാർ. തങ്ങളുടെ വീട്ടിൽ വന്ന ശേഷമാണ് ജൂഡ് ആൻറണിയുടെ സിനിമയിൽ അഭിനയിക്കാൻ പോയത്. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലിൽ പോകുവാണെന്നു പറഞ്ഞപ്പോൾ ഞാൻ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാൻ പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു- സ്നേഹ തൻറെ പോസ്റ്റിൽ പറയുന്നു

സ്നേഹ ശ്രീകുമാറിൻറെ പോസ്റ്റിൻറെ പൂർണ രൂപം

ഞങ്ങടെ സുമേഷേട്ടൻ പോയി... മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടിൽ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയിൽ അഭിനയിക്കാൻ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല.. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലിൽ പോകുവാണെന്നു പറഞ്ഞപ്പോൾ ഞാൻ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാൻ പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു... രാവിലെ മുതൽ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാർത്ഥിച്ചു, വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവർ, കൊച്ചിൻ നാഗേഷ്, സുമേഷേട്ടൻ പോയികളഞ്ഞു... മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്... എന്നും അഭിനയത്തോട് പ്രണയമായിരുന്നു  സുമേഷേട്ടന്.

Also Read: Actor VP Khalid : മറിമായത്തിലെ സുമേഷേട്ടൻ ഇനിയില്ല; വി.പി ഖാലിദിനെ മരണം കവർന്നത് ഷൂട്ടിങ് ലൊക്കേഷനിൽ വച്ച്

വൈക്കത്ത് നടൻ ടൊവീനോ തോമസിൻറെ ചിത്രത്തിൽ അഭിനയിക്കുന്നിതിനിടെയായിരുന്നു വിപി ഖാലിദിൻറെ അന്ത്യം.70 വയസായിരുന്നു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്.ഹൃദയാഘാതമായിരുന്നു മരണകാരണം. ശുചിമുറിയിൽ പോയതിന് ശേഷം ഏറെ നേരമായി തിരികെ വരാതിരുന്നപ്പോൾ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News