മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും വേർപിരിയലുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ഗോപി സുന്ദറുമായുള്ള ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണവും അഭയ നേരിട്ടിരുന്നു.
Also Read: Abhaya Hiranmayi: എന്നെ ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കൂ..! പോസ്റ്റുമായി അഭയ ഹിരണ്മയി
പതിനാല് വർഷത്തോളം നീണ്ടുനിന്ന ലിവിങ് റിലേഷൻഷിപ്പ് ഒരു വർഷം മുമ്പാണ് ഗോപി സുന്ദറും അഭയ ഹിരൺമയിയും അവസാനിപ്പിച്ചത്. അഭയയുമായുള്ള ബന്ധം വേർപ്പെടുത്തിയ ഗോപി സുന്ദർ ഇപ്പോൾ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അഭയ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ അഭയ ഹിരൺമയി പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. അഞ്ജാതനായ ഒരാൾ അഭയയെ എടുത്ത് ചുംബിക്കുന്ന ചിത്രമാണ് അഭയ പങ്കുവെച്ചത്. പക്ഷെ ചിത്രത്തിലുള്ള പുരുഷന്റെ മുഖം വ്യക്തമല്ല. അഭയ ഈ പോസ്റ്റ് പങ്കുവെച്ച ഉടൻ ഗായികയും മോഡലുമായ അഭയ ഹിരൺമയി വീണ്ടും പ്രണയത്തിലായോ..? എന്ന ചോദ്യമാണ് ഉയരുന്നത്. പൂമ്പാറ്റ എന്ന ക്യാപ്‌ഷനോടെയാണ് അഭയ ഈ ചിത്രം പങ്കുവെച്ചതും. ഒപ്പം ഹാപ്പിനസ്, ട്രാവലർ, ലവ്, ലൈഫ് എന്നീ ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്. ചിത്രം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്.
അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭയ താൻ സിംഗിൾ അല്ലെന്നും കമ്മിറ്റഡാണെന്നും പറഞ്ഞിരുന്നു. ജീവിതത്തിലെ പ്രതിസന്ധിയിൽ നിന്നും കരകയറുകയാണെന്നും ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും അവർ അന്ന് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. ഗോപീ സുന്ദറുമായി വേർപിരിഞ്ഞ ശേഷവും ഒരിക്കൽ പോലും അഭയ ഗോപി സുന്ദറിനെ കുറ്റപ്പെടുത്തി സംസാരിക്കുകയോ മോശമായ രീതിയിൽ കുറിപ്പുകൾ പങ്കുവെക്കുകയോ ചെയ്തിട്ടില്ല. തന്റേതായ ലോകത്ത് സന്തോഷവതിയാണെന്നാണ് താനെന്നാണ് താരം എപ്പോഴും പറയാറുള്ളത്. അന്ന് ഞാനൊരു റാണിയപ്പോലെ ജീവിച്ചു അദ്ദേഹവുമായി പിരിഞ്ഞതിന് ശേഷവും അങ്ങനെയാണ് ജീവിക്കുന്നതെന്നുമാണ് അവർ പറഞ്ഞിരുന്നത്. അഭയ ഗായിക മാത്രമല്ല മോഡലായും അവതാരികയായും അഭിനേത്രിയായുമെല്ലാം നിറഞ്ഞ് നിൽക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...