67th National Film Awards: അഭിമാന നിമിഷം... തലൈവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ധനുഷ്

തലൈവർക്കൊപ്പം  ഒരേ വേദിയില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയതിന്‍റെ  ത്രില്ലില്‍ ധനുഷ്.    

Written by - Zee Malayalam News Desk | Last Updated : Oct 25, 2021, 09:02 PM IST
  • അവാര്‍ഡുമായി തലൈവർക്കൊപ്പമുള്ള ചിത്രം ധനുഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
  • തലൈവർ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ അതേ വേദിയിൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടുക എന്നത് വിവരിക്കാനാകാത്തതാണെന്ന് ധനുഷ് പറയുന്നു.
67th National Film Awards: അഭിമാന നിമിഷം... തലൈവർക്കൊപ്പമുള്ള ചിത്രം  പങ്കുവെച്ച് ധനുഷ്

തലൈവർക്കൊപ്പം  ഒരേ വേദിയില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയതിന്‍റെ  ത്രില്ലില്‍ ധനുഷ്.    

ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം  നേടിയത് ധനുഷായിരുന്നു (Dhanush). ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ്  ലഭിച്ചത് രജനികാന്തിനുമായിരുന്നു (Rajinikanth). ഒരേ വേദിയില്‍ ധനുഷും രജനികാന്തും ഇന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയാതോടെ ഇന്നത്തെ അവാര്‍ഡ്‌ വിതരണ ചടങ്ങ്  പ്രത്യേകത നിറഞ്ഞതായി.  

അവാര്‍ഡുമായി  തലൈവർക്കൊപ്പമുള്ള ചിത്രം  ധനുഷ്  സോഷ്യല്‍ മീഡിയയില്‍  പങ്കുവച്ചിരുന്നു.  തലൈവർ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ അതേ വേദിയിൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടുക എന്നത് വിവരിക്കാനാകാത്തതാണെന്ന് ധനുഷ് പറയുന്നു.

"എന്‍റെ തലൈവർ അഭിമാനകരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ അതേ വേദിയിൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടുക എന്നത് വിവരണാതീതമാണ്. എനിക്ക് ഈ ബഹുമതി നൽകിയ ദേശീയ അവാർഡ് ജൂറിക്ക് നന്ദി. നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്ക് മാധ്യമങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി" ധനുഷ് കുറിച്ചു.   രജനികാന്തിനൊപ്പമുള്ള  ഒരു ഫോട്ടോയും ധനുഷ് പങ്കുവെച്ചിട്ടുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Dhanush (@dhanushkraja)

അസുരൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് ധനുഷ് മികച്ച നടനായത്.  ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ഏറ്റുവാങ്ങാൻ കുടുംബസമേതമായിരുന്നു രജനികാന്ത്  എത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News