2018 Movie : മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ കഥ ഇനി ഒടിടിയിലേക്ക്; 2018 സിനിമയുടെ ഡിജിറ്റൽ റിലീസ് പ്രഖ്യാപിച്ചു

2018 Movie OTT Platform : ഏഴ് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ പിറന്ന ഇൻഡസ്ട്രി ഹിറ്റാണ് ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018 സിനിമ

Written by - Jenish Thomas | Last Updated : May 29, 2023, 07:34 PM IST
  • മെയ് അഞ്ചിനാണ് 2018ന് തിയറ്ററുകളിൽ എത്തിയത്
  • ഇതിനോടകം 160 കോടി ചിത്രം ബോക്സ് ഓഫീസിൽ നേടി
  • ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 100 കോടി ക്ലബിൽ ഇടം നേടിയ മലയാള ചിത്രമാണ് 2018
  • ജൂഡ് ആന്തണി ജോസഫാണ് 2018 സിനിമയുടെ സംവിധായകൻ
2018 Movie : മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ കഥ ഇനി ഒടിടിയിലേക്ക്; 2018 സിനിമയുടെ ഡിജിറ്റൽ റിലീസ് പ്രഖ്യാപിച്ചു

2018 Movie OTT Release Date : ഏഴ് വർഷങ്ങൾക്ക് ശേഷം മലയാള സിനിമ മേഖലയിൽ ഇൻഡസ്ട്രി ഹിറ്റെന്ന ചരിത്രം കുറിച്ച 2018 സിനിമ ഒടിടി സംപ്രേഷണത്തിന് ഒരുങ്ങുന്നു. തിയറ്ററുകളിൽ നിറസാന്നിധ്യമായി പ്രദർശനം തുടരുന്ന 2018 ജൂൺ ഏഴ് മുതൽ ഒടിടി സംപ്രേഷണം ചെയ്ത് തുടങ്ങും. സോണി പിക്ചേഴ്സിനാണ് 2018 സിനിമയുടെ ഡിജിറ്റൽ അവകാശം. ജൂൺ ഏഴ് മുതൽ ചിത്രം സോണി ലിവിൽ റിലീസ് ചെയ്യും. കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമെന്ന് റെക്കോർഡിന് പിന്നാലെയാണ് 2018ന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുന്നത്.

റിലീസായി 24 ദിവസം കൊണ്ട് 2018  80.11 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും മാത്രം സ്വന്തമാക്കിയിരിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ ചിത്രം പുലിമുരകൻ നേടിയ 78.5 കോടി കളക്ഷനാണ് ഈ കഴിഞ്ഞ വാരാന്ത്യത്തിൽ 2018 പിന്നിട്ടത്. ചിത്രത്തിന്റെ ആഗോള കളക്ഷൻ 160 കോടി പിന്നിടുകയും ചെയ്തു. കൂടാതെ കഴിഞ്ഞ ആഴ്ചയിൽ 2018ന്റെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ പതിപ്പുകൾ റിലീസ് ചെയ്തിരുന്നു.

ALSO READ : Sulaikha Manzil Ott Update: സുലൈഖ മൻസിൽ ഉടൻ ഒടിടിയിലെത്തും; എപ്പോൾ, എവിടെ കാണാം?

ജൂഡ് ആന്തണി ജോസഫാണ് കേരളത്തിലുണ്ടായ മഹപ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ 2018 സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.   "2018 Every One is A Hero" എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയായിട്ടുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് "2018 Every One is A Hero" നിർമിച്ചിരിക്കുന്നത്.  ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രസംയോജനം- ചമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ്  ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. പി ആർ ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റിൽസ്-  സിനറ്റ് ആൻഡ് ഫസലുൾ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റുഡിയോസ്. ഡിസൈൻസ്- യെല്ലോടൂത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News