ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കും

ക്രിസ്തുമതവിശ്വാസിയായി ജീവിച്ച ദേവസഹായം പിള്ള കാറ്റാടിമലയിൽ വെടിയേറ്റു മരിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 15, 2022, 08:30 AM IST
  • ഭാരതീയ ക്രൈസ്തവ സഭയുടെ ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിളള
  • 2012 ഡിസംബർ 2ന് മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയായിരുന്നു
ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കും

തിരുവനന്തപുരം; വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും . ഭാരതീയ ക്രൈസ്തവ സഭയുടെ ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിളള. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം നട്ടാലത്തു ജനിച്ച നീലകണ്ഠപ്പിള്ളയാണ് പിൽക്കാലത്തു ക്രിസ്തുമതം സ്വീകരിച്ച് ദേവസഹായം പിള്ളയായത്.

ക്രിസ്തുമതവിശ്വാസിയായി ജീവിച്ച ദേവസഹായം പിള്ള കാറ്റാടിമലയിൽ വെടിയേറ്റു മരിക്കുകയായിരുന്നു. നാഗർകോവിൽ കോട്ടാർ സെന്റ് സേവ്യേഴ്‌സ് ദേവാലയത്തിലാണു മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായ ദേവസഹായം പിള്ളയെ 2012 ഡിസംബർ 2ന് മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയായിരുന്നു. 
 
വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങുകളുടെ ഭാഗമായി തമിഴ്നാട്ടിലെ കോട്ടാർ, കുഴിത്തുറ രൂപതകളുടെ കീഴിലുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടക്കും . നെയ്യാറ്റിൻകര 
രൂപതയിലെ പാറശാല ഫൊറോനയിലുള്ള ചാവല്ലൂർപൊറ്റയിൽ വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ നാമധേയതിലുളള ആദ്യ ദേവാലയത്തിലും ആഘോഷങ്ങളുണ്ട് .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News