Wild Animal Attack: ഇടുക്കി വാഴവരയിൽ വീണ്ടും വന്യജീവിയുടെ സാന്നിധ്യം; വളർത്തുനായയെ കൊന്ന് ഭക്ഷിച്ചു

Wild Animal Attack In Idukki: കഴിഞ്ഞ ദിവസം രാത്രിയിലാണ് വാഴവര കൗന്തി ചീമ്പാറയിൽ മണിയുടെ വളർത്തു നായയെ വന്യജീവി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Oct 24, 2023, 12:09 PM IST
  • പ്രദേശവാസികളുടെ ആവശ്യപ്രകാരം വനം വകുപ്പ് ഈ ഭാഗങ്ങളിൽ രാത്രി കാല നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്
  • ഇനിയും വളർത്തു മൃഗങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ക്യാമറ സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി
Wild Animal Attack: ഇടുക്കി വാഴവരയിൽ വീണ്ടും വന്യജീവിയുടെ സാന്നിധ്യം; വളർത്തുനായയെ കൊന്ന് ഭക്ഷിച്ചു

ഇടുക്കി: ഇടുക്കി വാഴവരയിൽ വീണ്ടും വന്യജീവിയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നായയുടെ ജഡം വന്യജീവി ഭക്ഷിച്ചു. എന്നാൽ പുലിയാണോയെന്നതിൽ വ്യക്തതയില്ലെന്ന് വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വാഴവര കൗന്തി ചീമ്പാറയിൽ മണിയുടെ വളർത്തു നായയെ വന്യജീവി ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഇതിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ കാൽപ്പാടുകൾ  കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നായയുടെ ജഡം ഭക്ഷിക്കുവാൻ വന്യജീവി വീണ്ടുമെത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇത് മറവ് ചെയ്യരുതെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന്  വീണ്ടും നടത്തിയ പരിശോധനയിലാണ് നായയുടെ ജഡം ഭക്ഷിച്ച നിലയിൽ കണ്ടത്. എന്നാൽ വന്യജീവി ഏതാണെന്നതിൽ വ്യക്തയില്ല.

ALSO READ: ഇടുക്കി നെടുങ്കണ്ടത്ത് കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ യുവതിക്ക് കാട്ടുപന്നിയുടെ ആക്രമണം

പ്രദേശവാസികളുടെ ആവശ്യപ്രകാരം വനം വകുപ്പ് ഈ ഭാഗങ്ങളിൽ രാത്രി കാല നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇനിയും വളർത്തു മൃഗങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ക്യാമറ സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തോട്ടം തൊഴിലാളിയായ സ്ത്രീകൾ കഴിഞ്ഞ ദിവസം കുരിശുമല ഭാഗത്തുള്ള ഏലത്തോട്ടത്തിൽ വന്യജീവിയെ നേരിൽ കണ്ടിരുന്നു. പുലിയോട് രൂപസാദൃശ്യമുള്ള ജീവിയെയാണ് കണ്ടതെന്നാണ് ഇവർ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News