Wild Elephant: കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി; ആനയെ കാട്ടിലേക്ക് തുരത്തി

Wild Elephant Rescue: ജെസിബി ഉപയോ​ഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. തുടർന്ന് വനംവകുപ്പ് ആനയെ കാട്ടിലേക്ക് തുരത്തി.

Written by - Zee Malayalam News Desk | Last Updated : Apr 12, 2024, 10:01 PM IST
  • കൊമ്പുകൊണ്ടും തുമ്പിക്കൈ കൊണ്ടും ആന കിണറിന്റെ ഒരു ഭാ​ഗം ഇടിച്ചിട്ടിരുന്നു
  • അക്രമ സ്വഭാവമുള്ള ആനയാണ് കിണറ്റിൽ വീണതെന്ന് നാട്ടുകാർ പറഞ്ഞിരുന്നു
  • പ്രദേശത്ത് വന്യമൃ​ഗശല്യം രൂക്ഷമാണെന്നും ഇതിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
Wild Elephant: കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി; ആനയെ കാട്ടിലേക്ക് തുരത്തി

എറണാകുളം: കോതമം​ഗലത്ത് കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് കാട്ടാനയെ പുറത്തെത്തിച്ചത്. ജെസിബി ഉപയോ​ഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. തുടർന്ന് വനംവകുപ്പ് ആനയെ കാട്ടിലേക്ക് തുരത്തി.

ആനയുടെ ശരീരത്തിൽ പരിക്കേറ്റിട്ടുണ്ട്. കൊമ്പുകൊണ്ടും തുമ്പിക്കൈ കൊണ്ടും ആന കിണറിന്റെ ഒരു ഭാ​ഗം ഇടിച്ചിട്ടിരുന്നു. അക്രമ സ്വഭാവമുള്ള ആനയാണ് കിണറ്റിൽ വീണതെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. പ്രദേശത്ത് വന്യമൃ​ഗശല്യം രൂക്ഷമാണെന്നും ഇതിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ALSO READ: ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപകടം; പരിക്കേറ്റ ആനയുടെ നില ഗുരുതരം

പന്ത്രണ്ടോളം കുടുംബങ്ങൾ ഉപയോ​ഗിച്ചിരുന്ന കിണറ്റിലാണ് ആന വീണത്. കിണർ വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ആനയെ മയക്കുവെടി വയ്ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മയക്കുവെടി വയ്ക്കാതെയാണ് ജനവാസ മേഖലയിൽ എത്തിച്ചതെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News