തൃശൂർ : അതിരപ്പിള്ളി ഏഴാറ്റുമുഖം ചെക്ക്പോസ്റ്റിന് സമീപം വഴി തടഞ്ഞ് കട്ടപ്പ എന്ന വിളിക്കുന്ന കാട്ടാന. എണ്ണപ്പന റോഡിലേക്ക് കുത്തി മറിച്ചിട്ട് ഒന്നര മണിക്കൂറിൽ അധികം നേരം ആന വഴിയിൽ നിലയുറപ്പിക്കുകയായിരുന്നു. ഇതോടെ റോഡിൽ വിനോദ സഞ്ചാരികളും പ്രദേശവാസികളും കുടുങ്ങി. ഒന്നര മണിക്കൂർ നേരം ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
ഇന്ന് ഡിസംബർ 17 ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് കാട്ടാന റോഡിൽ പനയും മറിച്ചിട്ട് നിലയുറപ്പിച്ചത്. അവധി ദിവസമായതിനാല്‍ അതിരപ്പിള്ളി മേഖലയിലേക്ക് പോകാനായി നിരവധി വിനോദ സഞ്ചാരികളാണ് ഈ വഴിക്കെത്തിയത്. ആന റോഡില്‍ നിലയുറപ്പിച്ചതോടെ വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികളും കടന്നുപോകാൻ കഴിയാതെ ഒന്നര മണിക്കൂറോളം ബുദ്ധിമുട്ടി.
ALSO READ : റബ്ബർ തോട്ടത്തിൽ നിന്ന് കിട്ടിയ ' കുട്ടിയാന ' ചെരിഞ്ഞു
ഇതിനിടെ വിനോദ സഞ്ചാരികളെ വിരട്ടിയോടിക്കുന്ന സാഹചര്യവും ഉണ്ടായി. അവശ്യസാധനങ്ങളുമായിട്ടുള്ള വാഹനങ്ങൾ ഉൾപ്പെടെയാണ് വഴിയില്‍ കുടുങ്ങിയത്. കുറച്ചു ദിവസങ്ങളായി ഈ ആന പ്രദേശത്തുള്ളതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. ഒടുവില്‍ ആന സ്വമേധയാ കാട് കയറിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.