എറണാകുളം: കോതമംഗലത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടാന കൃഷി നശിപ്പിച്ചു. കീരംപാറ പഞ്ചായത്തിലെ ചാരുപാറയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജനവാസ മേഖലകളിൽ നിന്ന് തുരത്തിയ കാട്ടാനകളിലൊന്ന് തിരിച്ചെത്തിയെന്നാണ് നിഗമനം. കോതമംഗലത്തെ കർഷകന്റെ നൂറുകണക്കിന് വാഴകളാണ് ശനിയാഴ്ച പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ നശിച്ചത്.
ഇഞ്ചത്തൊട്ടി വനത്തിൽ നിന്ന് പെരിയാർ കടന്നെത്തുന്ന ആനകൾ കീരംപാറ പഞ്ചായത്തിലെ ചാരുപാറ കടന്ന് കവളങ്ങാട് പഞ്ചായത്തിലെ തടിക്കുളം ഭാഗത്ത് തമ്പടിക്കുന്നത് പതിവായിരുന്നു. ഈ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായതോടെ വനം വകുപ്പ് ഏതാനും മാസം മുമ്പാണ് ആനകളെ പെരിയാർ കടത്തി തിരികെ വനത്തിലേക്ക് തുരത്തിയത്.
ALSO READ: മൂന്നാറിൽ ‘കബാലി’ക്കു മുന്നിൽ ഫോട്ടോഷൂട്ട്; രണ്ട് യുവാക്കൾക്കെതിരെ കേസ്
ഇങ്ങനെ തുരത്തിയ ആനകളിലൊന്ന് വീണ്ടും പെരിയാർ നീന്തിക്കടന്ന് ചാരുപറയിലെത്തിയെന്നാണ് നിഗമനം. പെരിയാറിനോട് ചേർന്ന് സിബി എന്ന കർഷകൻ്റെ കുലച്ചതും കുലയ്ക്കാറായതുമായ നൂറുകണക്കിന് വാഴകൾ തിന്നും ചിവിട്ടി മെതിച്ചും നശിപ്പിച്ചു. ഇത് തുടർച്ചയായി രണ്ടാം തവണയാണ് പെരിയാർ കടന്നെത്തുന്ന ആനകൾ തൻ്റെ കൃഷിയിടം നശിപ്പിക്കുന്നതെന്ന് സിബി പറഞ്ഞു.
വനം വകുപ്പ് നടപടികൾ ശക്തമാക്കയില്ലെങ്കിൽ സർവ്വകക്ഷി ജനകീയ മുന്നേറ്റവുമായി രംഗത്തുവരുമെന്ന് കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് പറഞ്ഞു. ആനകൾ സ്ഥിരമായി കടന്നു വരുന്ന ഭാഗത്ത് ഏറുമാടം കെട്ടി നിരീക്ഷണം നടത്തുമെന്ന് കോതമംഗലം റേഞ്ച് ഓഫീസർ പിഎ ജലീൽ പറഞ്ഞു. ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ചാരുപാറ ഭാഗത്ത് എത്തിയ ആനയെ തിരിച്ച് പുഴ കടത്തി വനമേഖലയിലേക്ക് വിടുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ആൻ്റണി ജോൺ എംഎൽഎ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.