Weather Alert Kerala| ശക്തമയ കാറ്റിന് സാധ്യത, തിങ്കളാഴ്ച വരെയും ജാഗ്രത നിർദ്ദേശം

അടുത്ത 6 മണിക്കൂറിൽ ന്യനമർദ്ദം എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ കണ്ടത്തൽ

Written by - Zee Malayalam News Desk | Last Updated : Dec 5, 2021, 04:09 PM IST
  • ന്യൂന മർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ
  • 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്
  • അടുത്ത 6 മണിക്കൂറിൽ ന്യനമർദ്ദം എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ കണ്ടത്തൽ
Weather Alert Kerala| ശക്തമയ കാറ്റിന് സാധ്യത, തിങ്കളാഴ്ച വരെയും ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: തിങ്കളാഴ്ച വരെയും കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.  മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതി തീവ്രന്യൂനമർദ്ദം ദുർബലമായി തീവ്ര ന്യൂനമർദ്ദമായി മാറി ഒഡിഷ പുരി തീരത്തിനടുത്തിട്ടുണ്ട്.

അടുത്ത 6 മണിക്കൂറിൽ ന്യനമർദ്ദം എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ കണ്ടത്തൽ. തുടർന്ന് തീവ്ര ന്യൂനമർദ്ദം വടക്ക് - വടക്ക് കിഴക്ക് ദിശയിൽ ഒഡിഷ തീരത്ത് കൂടി സഞ്ചരിച്ചു ഇന്ന് അർദ്ധരാത്രി (ഡിസംബർ 5)  പശ്ചിമ ബംഗാൾ തീരത്തെത്തുകയും വീണ്ടും ശക്തി കുറഞ്ഞു ശക്തിയേറിയ ന്യൂനമർദ്ദമാകാനാണ് സാധ്യത.

Also ReadKerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

 ന്യൂന മർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക്‌ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ALSO READ: Heavy Rain in Kerala: കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഇടക്കിടെ ബാധിക്കുന്ന ഇത്തരം അതി തീവ്ര ന്യൂനമർദ്ദങ്ങളുടെ കാരണം കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പരിശോധിച്ച് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News